കൊല്ലങ്കോട്: തമിഴകത്തിന്‍െറ പുരട്ച്ചിതലൈവര്‍ എം.ജി.ആറിന്‍െറ നൂറാം ജന്മദിനാഘോഷം ജനുവരി 17ന് നടക്കുമ്പോള്‍ ജന്മവീടായ വടവന്നൂര്‍ തറയിലെ ‘സത്യവിലാസ’വും പിറന്നാള്‍ പൊലിമയില്‍. എം.ജി. രാമചന്ദ്രന്‍ ബാല്യകാലം ചെലവഴിച്ച സത്യവിലാസം വീട് ഗ്രാമപഞ്ചായത്തിന്‍െറ അങ്കണവാടിയായി മാറിയിട്ട് കാലം കുറച്ചായെങ്കിലും ജന്മദിന വാര്‍ഷികാഘോഷത്തിന് ഇപ്പോഴും പൊലിമ കുറവില്ല. ആരാധകരും അണ്ണാ ഡി.എം.കെ പ്രവര്‍ത്തകരും നൂറാം ജന്മദിനാഘോഷത്തിനുള്ള തയാറെടുപ്പുകള്‍ ദിവസങ്ങള്‍ക്ക് മുമ്പേ ആരംഭിച്ചു. എം.ജി.ആറിന്‍െറ അമ്മയുടെ പേരിലുള്ള സത്യവിലാസം വീടാണ് അങ്കണവാടിയായി പ്രവര്‍ത്തിക്കുന്നത്. കുടുംബം ശ്രീലങ്കയിലേക്ക് പോകുന്നതിനു മുമ്പ് എം.ജി.ആറിന്‍െറ കുട്ടിക്കാലം ഈ വീട്ടിലായിരുന്നു. ശ്രീലങ്കയില്‍നിന്ന് തിരിച്ചുവന്നതിന് ശേഷമാണ് മുത്തശ്ശി മരിച്ചത്. തുടര്‍ന്നാണ് എം.ജി.ആര്‍ തമിഴ്നാട്ടിലെ കുംഭകോണത്തേക്ക് പോയത്. നാലര പതിറ്റാണ്ടിലധികമായി എം.ജി.ആറിന്‍െറ വീട്ടിലുണ്ടായിരുന്നത് ബന്ധുവായ ചെന്താമരയായിരുന്നു. ഇവര്‍ മരിച്ചതോടെ വീട് അനാഥമായി. ജീര്‍ണാവസ്ഥയിലുള്ള വീട് താല്‍ക്കാലിക അറ്റകുറ്റപ്പണി നടത്തിയതിനുശേഷമാണ് പഞ്ചായത്ത് മുന്‍കൈയെടുത്ത് അങ്കണവാടിയാക്കിയത്. കോയമ്പത്തൂര്‍, പൊള്ളാച്ചി, ഈറോഡ്, പളനി എന്നിവിടങ്ങളില്‍നിന്ന് ജനപ്രതിനിധികളും എ.ഡി.എം.കെ നേതാക്കളും ജന്മദിനാഘോഷത്തിനത്തെുന്നുണ്ട്. വടവന്നൂര്‍ ഗ്രാമപഞ്ചായത്ത് നിര്‍മിച്ച കമ്യൂണിറ്റി ഹാളിന് എം.ജി.ആറിന്‍െറ പേരാണ് നല്‍കിയത്. ജയലളിത മുഖ്യമന്ത്രിയായിരുന്ന കാലത്തുതന്നെ വടവന്നൂര്‍ ജങ്ഷനില്‍ എം.ജി.ആറിന്‍െറ ശില്‍പം അനാച്ഛാദനം ചെയ്യുമെന്ന് നേതാക്കള്‍ അറിയിച്ചിരുന്നെങ്കിലും നൂറാം ജന്മദിനാചരണത്തിലും പ്രാവര്‍ത്തികമായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.