ഓങ്ങല്ലൂരിലെ തീപിടിത്തം; പട്ടാമ്പിയില്‍ അഗ്നിശമന സേന യൂനിറ്റിന് മുറവിളി ശക്തം

പട്ടാമ്പി: ഓങ്ങല്ലൂര്‍ പോക്കുപ്പടിയില്‍ ആക്രിക്കടയിലുണ്ടായ തീപിടിത്തം അധികാരികളുടെ കണ്ണ് തുറപ്പിക്കണമെന്ന് ജനങ്ങള്‍. ആക്രിക്കടയിലും സമീപത്തെ ടയര്‍ കടയിലുമായി പടര്‍ന്ന തീ മണിക്കൂറുകളുടെ പ്രയത്നത്തിലാണ് അഗ്നിശമന സേന അണച്ചത്. കുന്നംകുളം, വടക്കാഞ്ചേരി, ഷൊര്‍ണൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ നിന്നായി അഗ്നിശമനസേനയുടെ എട്ട് യൂനിറ്റാണ് രക്ഷാപ്രവര്‍ത്തനത്തിനത്തെിയത്. പട്ടാമ്പി-പാലക്കാട് പാതയില്‍ മണിക്കൂറുകളുടെ ഗതാഗതസ്തംഭനവുമുണ്ടായി. ഗ്യാസ് സിലിണ്ടര്‍ ഉള്‍പ്പെടെ സൂക്ഷിച്ചിരുന്ന കടയില്‍ ദുരന്തം ഒഴിവായത് സമയോചിത ഇടപെടല്‍ മൂലമാണ്. പട്ടാമ്പിയില്‍ അഗ്നിശമന സേനയുടെ യൂനിറ്റ് തുടങ്ങണമെന്ന ആവശ്യത്തിന് പഴക്കമേറെയുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പെയിന്‍റ് കടയിലുണ്ടായ തീപിടിത്തം ഇന്നും ജനം മറന്നിട്ടില്ല. അപകടമുണ്ടാവുമ്പോള്‍ സജീവമാകുകയും പിന്നീട് മറക്കുകയും ചെയ്യുന്ന പ്രവണതയാണ് അഗ്നിശമന സേന യൂനിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയിലും പ്രകടമാവുന്നത്. നിയമസഭയില്‍ പലതവണ ജനപ്രതിനിധികള്‍ ഉയര്‍ത്തിയ ആവശ്യം ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.