മൂര്‍ത്തിക്കുന്നില്‍ ആദിവാസികളുടെ ഭൂസമരത്തിന് ഒരുവര്‍ഷം

വടക്കഞ്ചേരി: ഭൂമിക്കായി കടപ്പാറ മൂര്‍ത്തിക്കുന്ന് ആദിവാസി കോളനിയിലെ 22 കുടുംബങ്ങള്‍ വനഭൂമി കൈയേറി നടത്തുന്ന സമരത്തിന് ജനുവരി 15ന് ഒരുവര്‍ഷം തികയുന്നു. ഇതുമായി ബന്ധപ്പെട്ട് ഞായറാഴ്ച സമര പന്തലില്‍ വിവിധ സംഘടനകള്‍ പങ്കെടുക്കുന്ന സംഗമം നടക്കും. 2016 ജനുവരി 15 ആണ് അവകാശപ്പെട്ട ഭൂമിക്കുവേണ്ടി ആദിവാസികള്‍ സമരമാരംഭിച്ചത്. തുടര്‍ന്ന്, സമര സ്ഥലത്ത് ഷെഡ് കെട്ടി. സമരത്തിന് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ജനപ്രതിനിധികളും പിന്തുണ പ്രഖ്യാപിച്ചു. ജില്ല കലക്ടര്‍ പി. മേരിക്കുട്ടി, ഡി.എഫ്.ഒ, പട്ടികജാതി-വര്‍ഗ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിശോധന നടത്തി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ വനഭൂമി അളന്ന് തിട്ടപ്പെടുത്തി 14.67 ഏക്കര്‍ സ്ഥലം 22 കുടുംബങ്ങള്‍ക്ക് പതിച്ച് നല്‍കാനും ശ്മശാനം, അംഗന്‍വാടി, കളിസ്ഥലം ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഒരുക്കാനുള്ള തീരുമാനമെടുത്തിരുന്നു. എന്നാല്‍, നിയമസഭ തെരഞ്ഞെടുപ്പ് വന്നതോടെ നടപടി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. പ്രശ്ന പരിഹാരം ഉടന്‍ ഉണ്ടാവുമെന്ന് പ്രത്യാശയിലാണ് സമരക്കാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.