മങ്കട: വര്‍ഷങ്ങളായി ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യം ഉയര്‍ന്ന മങ്കട കെ.എസ്.ഇ ബി റോഡ് കോണ്‍ക്രീറ്റ് ചെയ്തു. നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. രമണി നിര്‍വഹിച്ചു. വൈസ് പ്രസിഡന്‍റ് പി.കെ അബ്ബാസലി, വാര്‍ഡ് അംഗങ്ങളായ മാമ്പറ്റ ഉണ്ണി, ജലജ, പി.കെ. നൗഷാദ്, ചന്ദ്രന്‍ തമ്പ്രാന്‍, മങ്കട എ.ഇ. നാരായണന്‍, കെ.എസ്.ഇ ബി ജീവനക്കാര്‍, ടെലിഫോണ്‍ എക്സ്ചേഞ്ച് ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. മങ്കട ഗ്രാമപഞ്ചായത്ത് രണ്ടുലക്ഷം രൂപ വകയിരുത്തിയാണ് പ്രവൃത്തി നടത്തുന്നത്. 69 മീറ്റര്‍ റോഡാണ് കോണ്‍ക്രീറ്റ് ചെയ്തത്. മങ്കട കെ.എസ്.ഇ.ബി ഓഫിസ് നിലവില്‍ വന്നതുമുതല്‍ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യം ഉണ്ടായിരുന്നു. കുത്തനെയുള്ള ഇറക്കത്തില്‍ വലിയ കരിങ്കല്ലുകള്‍ പാകിയാണ് അന്ന് റോഡ് ശരിയാക്കിയത്. ഇത് ഇരുചക്ര വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും പ്രയാസമുണ്ടാക്കിയിരുന്നു. റോഡിലൂടെയുള്ള യാത്രാ ക്ളേശത്തെക്കുറിച്ച് നേരത്തേ ‘മാധ്യമം’ വാര്‍ത്ത നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് പഞ്ചായത്ത് ഭരണസമിതി റോഡ് പ്രവൃത്തിക്ക് അനുമതി നല്‍കുകയും തുക വകയിരുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.