മൂന്നിയൂര്‍ വില്ളേജില്‍ ഓഫിസറും ആവശ്യത്തിന് ജീവനക്കാരുമില്ല

തിരൂരങ്ങാടി: വില്ളേജ് ഓഫിസറില്ലാതെ മൂന്നിയൂര്‍ വില്ളേജ് ഓഫിസിലെ പ്രവര്‍ത്തനം താളം തെറ്റുന്നു. ഹയര്‍ സര്‍വേ പരിശീലനത്തിന്‍െറ ഭാഗമായി ഒന്നരമാസം മുമ്പാണ് വില്ളേജ് ഓഫിസര്‍ പോയത്. തുടര്‍ന്ന് വേങ്ങര വില്ളേജ് ഓഫിസറാണ് ഇവിടത്തെ താല്‍ക്കാലിക ചുമതല വഹിക്കുന്നത്. ആവശ്യത്തിന് ജീവനക്കാരും ഇവിടെ ഇല്ല. വില്ളേജ് ഓഫിസറടക്കം അഞ്ചുപേരില്‍ മൂന്നു പേരാണിപ്പോള്‍ ഓഫിസിലുള്ളത്. സ്പെഷല്‍ വില്ളേജ് ഓഫിസറുടെ തസ്തികയും ഇവിടെ ഒഴിവാണ്. ആറ് ജീവനക്കാരുമായി 1963ല്‍ നിലവില്‍ വന്ന മൂന്നിയൂര്‍ വില്ളേജില്‍ ഇരുപതിനായിരത്തോളമായിരുന്നു ജനസംഖ്യ. എന്നാല്‍ ജനസംഖ്യയില്‍ വലിയ വര്‍ധനവ് വന്നതോടെ വിവിധ ആവശ്യങ്ങള്‍ക്കായി വില്ളേജിലത്തെുന്നവരുടെ എണ്ണവും വര്‍ധിച്ചു. ഇതോടെ ജീവനക്കാരുടെ ജോലിഭാരവും ഇരട്ടിച്ചു. വില്ളേജ് ഓഫിസറടക്കമുള്ള ജീവനക്കാരുടെ കുറവ് മൂലം വിദ്യാര്‍ഥികള്‍ക്കും മറ്റും ഹാജരാക്കേണ്ട രേഖകള്‍ക്കും നികുതിയടക്കാനും ഭൂമിക്ക് തണ്ടപ്പേര് തരപ്പെടുത്താനുമെല്ലാം ദിവസങ്ങളോളം കാത്തുനില്‍ക്കേണ്ട അവസ്ഥയാണുള്ളത്. ഉള്ള ജീവനക്കാര്‍ക്ക് ജോലിഭാരം വര്‍ധിച്ചതോടെ ഏറെ പ്രയാസം നേരിടുന്നുണ്ട്. ജനസംഖ്യാ വര്‍ധനവ് കാരണം മൂന്നിയൂര്‍ വില്ളേജ് ഓഫിസ് വിഭജിക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. തിരൂരങ്ങാടി താലൂക്കിലെ 19 വില്ളേജുകളില്‍ ജനസാന്ദ്രതയും വിസ്തീര്‍ണവും കൂടുതലുള്ളതാണ് മൂന്നിയൂര്‍ വില്ളേജ്. അറുപതിനായിരത്തിലധികമാണ് ഇവിടത്തെ ജനസംഖ്യ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.