ഗെയില്‍ പദ്ധതി: ജനങ്ങളുടെ പരാതിക്ക് സര്‍ക്കാറില്‍ നിന്ന് പരിഹാരം തേടും –സബ് കലക്ടര്‍

കൂറ്റനാട്: ഗെയിന്‍ പദ്ധതിയിലെ പൊതുജനത്തിന്‍െറ പരാതികളില്‍ പരിഹാരത്തിന് സര്‍ക്കാരിനെ സമീപിക്കുമെന്ന് ഒറ്റപ്പാലം സബ് കലക്ടര്‍ പി.ബി. നൂഹ്. ചാലിശ്ശേരി കരിമ്പ-പാലക്കപീടികയിലെ ജനവാസകേന്ദ്രത്തില്‍ വാതക പൈപ്പ് ലൈന്‍ വൈജങ്ഷന്‍ നിര്‍മിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിക്കുന്നവരുമായി സംസാരിക്കാനത്തെിയതായിരുന്നു കലക്ടര്‍. ജനം ഭയക്കേണ്ട ആവശ്യമില്ല. എല്‍.പി.ജി വാതകമല്ല, മറിച്ച് അടുക്കളയില്‍ സാധാരണയായി ചാണകം ഉപയോഗിച്ച് ഉണ്ടാക്കുന്നത് പോലുള്ള മീഥൈല്‍ വാതകം മാത്രമാണ് കടത്തിവിടുന്നത്. ഇത് അപകടകാരിയല്ല. വന്‍സുരക്ഷാ സംവിധാനത്തോടെയാണ് ഇത് കടത്തിവിടുന്നെതെന്നും കലക്ടര്‍ വിശദീകരിച്ചു. ഒരു കാരണവശാലും ലൈന്‍ കൊണ്ടുപോകാനോ ജങ്ഷന്‍ നിര്‍മിക്കാനോ അനുവദിക്കില്ളെന്ന നിലപാടില്‍ സമരക്കാര്‍ ഉറച്ചുനില്‍ക്കുകയും അതിനുള്ള കാരണങ്ങള്‍ സമരത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു. പൈപ്പ് ലൈന്‍ ഭാരതപ്പുഴയുടെ തീരത്തേക്ക് മാറ്റിസ്ഥാപിക്കണമെന്നതില്‍ പ്രദേശവാസികള്‍ ഉറച്ചുനിന്നതോടെ ഇത്തരം ആവശ്യങ്ങള്‍ സര്‍ക്കാരുമായി ചര്‍ച്ചചെയ്ത് പരിഹാരം തേടാന്‍ ശ്രമിക്കുമെന്ന് കലക്ടര്‍ ഉറപ്പുനല്‍കി. പട്ടാമ്പി തഹസില്‍ദാര്‍ പ്രസന്നകുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ശിവരാമന്‍, വിജയഭാസ്കര്‍, ടി.പി. കിഷോര്‍, ചാലിശ്ശേരി വില്ളേജ് ഓഫസര്‍ ഒ. മുരളീധരന്‍, ഗെയില്‍ പദ്ധതിയിലെ മറ്റു ഉദ്യോഗസ്ഥരും സംബന്ധിച്ചു. ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. സുനില്‍കുമാര്‍, തൃത്താല മുന്‍ ബ്ളോക്ക് മാപഞ്ചായത്ത് പ്രസിഡന്‍റ് എ.വി. അബ്ദുല്ലക്കുട്ടി, എസ്.ഡി.ഇ.പി, വെല്‍ഫയര്‍ പാര്‍ട്ടി, മുസ്ലിം ലീഗ്, ബി.ജെ.പി, സി.പി.എം പാര്‍ട്ടികളുടെ നേതാക്കളും പ്രതിനിധികളും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.