പാലക്കാട്: ഉത്സവങ്ങളോടനുബന്ധിച്ച് വെടിക്കെട്ട് നടത്തുന്നതില്‍ സമീപവാസികള്‍ക്ക് പരാതിയുണ്ടെങ്കില്‍ വെടിക്കെട്ട് നടത്താന്‍ ഉത്സവ കമ്മിറ്റിക്കാര്‍ക്ക് അനുമതി നല്‍കില്ളെന്ന് ജില്ല കലക്ടര്‍ പി. മേരിക്കുട്ടി അറിയിച്ചു. വെടിക്കെട്ട് നടത്തുന്ന സ്ഥലത്തിന്‍െറ 200 മീറ്റര്‍ ചുറ്റളവിലുള്ള വീടുകളുടെയും കെട്ടിടങ്ങളുടെയും സ്ഥാപനങ്ങളുടേയും ഉടമകളുടെ വില്ളേജ് ഓഫിസ് തലത്തില്‍ തരുന്ന സമ്മതപത്രം ഉത്സവ കമ്മിറ്റിക്കാരുടെ കൈവശമുണ്ടാവണമെന്നാണ് പുതിയ വ്യവസ്ഥ. സമീപവാസികളുടെ സമ്മതമുണ്ടെങ്കിലും 200 മീറ്റര്‍ ചുറ്റളവില്‍ ജനസാന്ദ്രത കൂടുതലാണെങ്കില്‍ അനുമതി നിഷേധിക്കും. വ്യവസ്ഥകള്‍ കൃത്യമായി പാലിച്ചാല്‍ മാത്രമേ അനുമതി ലഭ്യമാവുകയുള്ളുവെന്നും ഉത്സവ കമ്മിറ്റി ഭാരവാഹികളും നിര്‍മാതാക്കളും സഹകരിക്കണമെന്നും അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് എസ്. വിജയന്‍ യോഗത്തില്‍ അറിയിച്ചു. വെടിക്കെട്ട് നടത്തുന്നതിനുള്ള സുരക്ഷ ക്രമീകരണങ്ങള്‍ സംബന്ധിച്ച് കലക്ടറേറ്റ് സമ്മേളന ഹാളില്‍ ജില്ല കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് വെടിക്കെട്ട് അനുമതി സംബന്ധിച്ച നിബന്ധനകള്‍ വിശദീകരിച്ചത്. പൂരിപ്പിച്ച എ.ഇ 6 അപേക്ഷയുടെ അഞ്ച് പകര്‍പ്പുകള്‍, വെടിക്കെട്ട് നടത്തുന്ന ദൂരപരിധിയും സുരക്ഷ അതിര്‍ത്തികളും വ്യക്തമാക്കുന്ന സൈറ്റ് പ്ളാന്‍, സ്ഫോടകവസ്തു നിര്‍മാതാവിന്‍െറ ലൈസന്‍സിന്‍െറ പകര്‍പ്പ് എന്നിവയടങ്ങുന്ന അപേക്ഷ ഉത്സവത്തിന് 45 ദിവസം മുമ്പ് അനുമതിക്കായി എ.ഡി.എമ്മിന് സമര്‍പ്പിക്കണം. അപേക്ഷയില്‍ ഉത്സവ കമ്മിറ്റി പ്രസിഡന്‍റും സെക്രട്ടറിയും ഒപ്പ് വെച്ചിരിക്കണം. ഈ അപേക്ഷ പൊലീസ്, അഗ്നിശമന സേന വിഭാഗം, ബന്ധപ്പെട്ട പഞ്ചായത്ത് അല്ളെങ്കില്‍ നഗരസഭ, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവര്‍ക്ക് കൈമാറി. ഇവരുടെ പരിശോധന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ മാത്രമാവും ജില്ല ഭരണകാര്യാലയം വെടിക്കെട്ടിന് എല്‍.ഇ 6 എന്ന അനുമതിപത്രം നല്‍കുക. എല്‍.ഇ 1 അനുമതിപത്രമുള്ളവരാണ് അംഗീകൃത സ്ഫോടകവസ്തു നിര്‍മാതാക്കള്‍.മലിനീകരണ നിയന്ത്രണ ബോര്‍ഡ് അസിസ്റ്റന്‍റ് എന്‍വയണ്‍മെന്‍റല്‍ എന്‍ജിനീയര്‍ ആര്‍തര്‍ സേവ്യര്‍ യോഗത്തില്‍ അറിയിച്ചു. ഡിവൈ.എസ്.പി മുഹമ്മദ് കാസിം, അഗ്നിശമന സേന അസിസ്റ്റന്‍റ് ഡയറക്ടര്‍ പി. രഞ്ജിത്ത്, ഉത്സവ കമ്മിറ്റി ഭാരവാഹികള്‍, സ്ഫോടകവസ്തു നിര്‍മാതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.