കൈത്തളി മഹാദേവ ക്ഷേത്രത്തില്‍ തിരുവാതിര മഹോത്സവത്തിന് തുടക്കം

പട്ടാമ്പി: കൈത്തളി മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം തുടങ്ങി. ചൊവ്വാഴ്ച രാവിലെ മഹര്‍ഷി വിദ്യാലയത്തിലെ വിദ്യാര്‍ഥികളുടെ ഭഗവദ് ഗീതാലാപനത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. കുടുംബ ഐശ്വര്യത്തിനായി ഭക്തജനങ്ങള്‍ അരി, പച്ചക്കറി, പലവ്യഞ്ജനങ്ങള്‍ എന്നിവ മഹാദേവന്‍െറ മുന്നില്‍ സമര്‍പ്പിച്ച് അറ നിറയ്ക്കല്‍ ആരംഭിച്ചു. വൈകീട്ട് ദീപാരാധനക്ക് ശേഷം ആചാര്യവരണവും തുടര്‍ന്ന് ഭാഗവത മാഹാത്മ്യം പാരായണവും നടന്നു. പാലാഞ്ചേരി നവീന്‍ ശങ്കര്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. വൈകീട്ട് 7.30 ന് ഞാങ്ങാട്ടിരിയിലെ അഭിഷേക്, കൃഷ്ണപ്രസാദ് എന്നിവരുടെ തായമ്പകയും ഉണ്ടായി. ഭാഗവത സപ്താഹം ഒന്നാം ദിവസമായ ബുധനാഴ്ച വൈകീട്ട് ഏഴിന് ഉത്സവാഘോഷം ഒൗപചാരിക ഉദ്ഘാടനം നടക്കും. നടി മുത്തുമണി ഉദ്ഘാടനം ചെയ്യും. 7.30 ന് നര്‍ത്തകി ഉത്തര അന്തര്‍ജ്ജനം ബംഗളൂരു ഒഡീസി നൃത്തം അവതരിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.