കടമ്പഴിപ്പുറത്ത് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങി

ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങി. ജില്ലയില്‍ ആദ്യമായാണ് സാമൂഹികാരോഗ്യ കേന്ദ്രം വഴി ആര്‍.എസ്.ബി.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചികിത്സ സഹായം നല്‍കുന്നത്. പി. ഉണ്ണി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി. അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് കെ. അംബുജാക്ഷി, എ.ഡി.സി. അഖില്‍, ഡോ. ദീപക് ഗോപിനാഥ്, ജ്യോതിവാസന്‍, പി.എം. നാരായണന്‍, ടി. രാമചന്ദ്രന്‍, ഉഷ നാരായണന്‍, ബിന്ദു ഉണ്ണികൃഷ്ണന്‍, കെ. രാമചന്ദ്രന്‍, പി. സുബ്രഹ്മണ്യന്‍, വി.ടി. തങ്കമണി, ദേവദാസ്, കെ.ബി. രമേഷ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.