ഉഷ ടീച്ചര്‍ കാത്തിരിക്കുന്നു; നൂറോളം കവിതകളുമായി

ആനക്കര: സ്വയം സൃഷ്ടിച്ചെടുത്ത നൂറോളം കവിതകളുമായി ഉഷ ടീച്ചര്‍ കാത്തിരിക്കുകയാണ്. അമ്പതെണ്ണത്തിന്‍െറ രണ്ട് കവിതാസമാഹാരം പുറത്തിറക്കാന്‍. പട്ടാമ്പി കിഴായൂര്‍ കുഞ്ചുകുട്ടി പൂവ്വത്ത് വീട്ടില്‍ ഉഷയാണ് (52) സ്വപ്ന സാക്ഷാത്കാരം നിറവേറാന്‍ ആറുവര്‍ഷമായി കാത്തിരിക്കുന്നത്. പട്ടാമ്പി ഓങ്ങല്ലൂര്‍ അണ്ടലാടിയിലെ അംഗന്‍വാടി ടീച്ചറാണിവര്‍. എന്‍.ജി.ഒ യൂനിയന്‍ 36ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ‘പകര്‍ച്ചപനിക്ക് ഒരു വേലികെട്ട്’ കവിതക്ക് 2012ല്‍ സമ്മാനം ലഭിച്ചിരുന്നു. 2011ല്‍ പ്രസാര്‍ഭാരതിയുടെ ‘ഒരു കുടചൂടാം’ പദ്ധതിയില്‍ എയ്ഡ്സിനെക്കുറിച്ച് രചിച്ച കവിതക്കും സമ്മാനം ലഭിച്ചു. ആകാശവാണിയിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും നിരവധി കവിതകള്‍ ആലപിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. സ്വന്തമായി കവിത സമാഹാരമെന്നത് ഇതുവരെ സാധിച്ചില്ല. പാചകഗ്യാസിനെ കുറിച്ചും നോട്ട് പ്രതിസന്ധിയെ കുറിച്ച് ‘അപ്പാടെ ആപ്പിലായി’ എന്നപേരിലും കവിത രചിച്ചിട്ടുണ്ട്. ‘ഹായ് ഇതെല്ലാം ഈ മണ്ടയിലുണ്ടായിരുന്നോ’, ‘കരളില്‍വിരിഞ്ഞ പൂക്കള്‍’ എന്നിവയാണ് സമാഹാരത്തിന് ഇവര്‍ കണ്ടത്തെിയ പേരുകള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.