ശ്രീകൃഷ്ണപുരം: മണ്ണമ്പറ്റ സ്നേഹാലയത്തില്‍ ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച പുതുവര്‍ഷാഘോഷം വേറിട്ടതായി. മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്ന സ്നേഹാലയത്തിലെ അംഗങ്ങളോടൊപ്പം പാട്ടുപാടിയും കേക്ക് മുറിച്ചും സദ്യ വിളമ്പിയും പുതുവര്‍ഷാരംഭം വര്‍ണാഭമാക്കി. തങ്ങളുടെ ജീവിത അഭിലാഷങ്ങള്‍ സ്നേഹാലയത്തിലെ അംഗങ്ങള്‍ പരസ്പരം പങ്കുവെച്ചു. അംഗങ്ങളെ സമൂഹത്തിന്‍െറ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ വേണ്ട പ്രവൃത്തികള്‍ നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു. സ്നേഹാലയത്തിലേക്ക് പുതുതായി എത്തിയവര്‍ക്ക് പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രസിഡന്‍റ് അഡ്വ. സി.എന്‍. ഷാജുശങ്കര്‍ ഉദ്ഘാടനം ചെയ്തു. ഗംഗാധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം ആലങ്ങാട് യുവ ബ്രദേഴ്സ് ക്ളബിന്‍െറ നേതൃത്വത്തില്‍ പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ചടങ്ങില്‍ ഡയാലിസിസ് ചികിത്സക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന സൗമ്യക്ക് ധനസഹായം കൈമാറി. ശ്രീകൃഷ്ണപുരം എസ്.ഐ കെ. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം സുരേഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. ക്ളബ് സെക്രട്ടറി പ്രദീപ്, പ്രസിഡന്‍റ് തുളസിദാസ്, ക്ളബ് രക്ഷാധികാരി ഒടാമ്പുള്ളി ബാലകൃഷ്ണന്‍, കനിവ് പാലിയേറ്റിവ് കെയര്‍ ടേക്കര്‍ ഒടാമ്പുള്ളി വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.