പാലക്കാട്: ജില്ല കൊടുംചൂടിലേക്കും വരള്‍ച്ചയിലേക്കും നീങ്ങുന്നു. പുഴകള്‍ വറ്റി. അണക്കെട്ടുകളില്‍ ജലവിതാനം താഴ്ന്നു. ഇനിയുള്ള ദിവസങ്ങളില്‍ കുടിവെള്ളം സൂക്ഷിച്ച് ഉപയോഗിച്ചില്ളെങ്കില്‍ വേനല്‍ കനക്കുന്നതോടെ ജനജീവിതം ദുസ്സഹമാവും. മലമ്പുഴ അണക്കെട്ടില്‍നിന്ന് പത്തു ദിവസത്തേക്ക് വെള്ളം തുറന്നുവിട്ടിട്ടുണ്ട്. ഭാരതപ്പുഴയിലെ കുടിവെള്ള പദ്ധതികള്‍ക്ക് വേണ്ടിയാണിത്. ജലക്ഷാമം രൂക്ഷമായതിനാല്‍ കൃഷിക്ക് മലമ്പുഴ വെള്ളം ഉപയോഗിക്കുന്നത് ജില്ല ഭരണകൂടം വിലക്കിയിട്ടുണ്ട്. പുഴയെ മാത്രം ആശ്രയിക്കുന്ന അട്ടപ്പാടിയില്‍ കുടിവെള്ള പ്രശ്നം അതിരൂക്ഷമാണ്. വരള്‍ച്ച മുന്നില്‍ കണ്ട് കിണര്‍ റീചാര്‍ജിങ്, കുളങ്ങള്‍ വൃത്തിയാക്കല്‍ എന്നിവ നടന്നുവരുന്നുണ്ട്. മലമ്പുഴ ഉള്‍പ്പെടെ ഏഴ് അണക്കെട്ടുകള്‍ ജില്ലയിലുണ്ട്. മിക്ക അണക്കെട്ടുകളിലും കരുതല്‍ ശേഖരത്തിന് അടുത്താണ് ജലവിതാനം. ഉപയോഗിക്കാവുന്ന വിധത്തിലെ വെള്ളം അണക്കെട്ടുകളില്‍ വളരെ കുറവാണ്. മലമ്പുഴ അണക്കെട്ട് 27 ദിവസം മാത്രമേ തുറന്നുവിടുകയുള്ളൂവെന്ന് ജലസേചന വകുപ്പ് അറിയിച്ചിട്ടുണ്ട്. രണ്ടാംഘട്ട ജലവിതരണം തിങ്കളാഴ്ച തുടങ്ങി. ആളിയാര്‍ അണക്കെട്ടില്‍നിന്ന് ചിറ്റൂര്‍ പുഴയിലേക്ക് ഇത്തവണ പി.എ.പി കരാര്‍ പ്രകാരം ജലവര്‍ഷം ലഭിക്കേണ്ട വെള്ളത്തിന്‍െറ പകുതി അളവ് വെള്ളം മാത്രമാണ് കിട്ടിയിട്ടുള്ളത്്. തമിഴ്നാട് കഴിഞ്ഞദിവസം വീണ്ടും വെള്ളത്തിന്‍െറ അളവ് വെട്ടിക്കുറച്ചു. രണ്ടാം വിള ഉപേക്ഷിച്ച ചിറ്റൂര്‍ താലൂക്കില്‍ കുടിവെള്ളത്തിനും നെട്ടോട്ടമോടേണ്ടിവരുമെന്ന് ഉറപ്പായിട്ടുണ്ട്. മഴയുടെ കുറവ് കാരണം ജില്ലയില്‍ ഭൂഗര്‍ഭ ജലവിതാനം കുത്തനെ താഴുകയാണ്. പടിഞ്ഞാറന്‍ മേഖലയില്‍ അഞ്ച് മീറ്ററും കിഴക്ക് എട്ട് മീറ്ററും ജലവിതാനം താഴ്ന്നതായി ഭൂഗര്‍ഭ ജല വകുപ്പ് പഠനത്തില്‍ കണ്ടത്തെിയിരുന്നു. പത്തു വര്‍ഷത്തെ ഭൂഗര്‍ഭ ജലവിതാനത്തിന്‍െറ അളവ് താരതമ്യം ചെയ്താണ് ഈ നിഗമനത്തിലത്തെിയത്. മണലെടുപ്പും മഴയുടെ കുറവും കാരണം ഭാരതപ്പുഴ ശോഷിക്കുന്നതാണ് പടിഞ്ഞാറന്‍ മേഖലയില്‍ ഭൂഗര്‍ഭ ജലവിതാനം കുറയാന്‍ കാരണം. കിഴക്കന്‍ മേഖലയില്‍ ജല ഉപയോഗത്തിന് കര്‍ശന നിയന്ത്രണം വേണമെന്നും ചാര്‍ജിങ് പരമാവധി വര്‍ധിപ്പിക്കാന്‍ ദീര്‍ഘകാല നടപടി വേണമെന്നുമാണ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.