പട്ടാമ്പി: കൗമാര കലാവസന്തം കുളിര്‍മഴയായ് പെയ്തിറങ്ങുന്ന ദിനരാത്രങ്ങള്‍ക്ക് നിളാതീരത്തിന്‍െറ കാത്തിരിപ്പിന് വിരാമം. ചൊവ്വാഴ്ച രാവിലെ ജില്ല ഉപവിദ്യാഭ്യാസ ഡയറക്ടറുടെ ചുമതല വഹിക്കുന്ന പാലക്കാട് ഡി.ഇ.ഒ രവികുമാര്‍ പതാക ഉയര്‍ത്തുന്നതോടെ ജില്ല സ്കൂള്‍ കലേത്സവത്തിന് തുടക്കമാകും. ജില്ലയിലെ 12 ഉപജില്ലകളില്‍നിന്ന് ഏഴായിരത്തോളം കലാപ്രതിഭകള്‍ മാറ്റുരക്കുന്ന കലോത്സവം വള്ളുവനാടിന്‍െറ സാംസ്കാരിക ഭൂമികക്ക് പുത്തനനുഭവമാകും. 15 വര്‍ഷത്തിനുശേഷം പട്ടാമ്പിയിലത്തെിയ കലോത്സവം ജനകീയോത്സവമാക്കാനുള്ള തീവ്രശ്രമത്തിലാണ് സംഘാടകര്‍. പഴുതില്ലാത്ത പ്രവര്‍ത്തനങ്ങളിലൂടെ ഉത്സവം പൊലിപ്പിക്കാന്‍ സബ് കമ്മിറ്റികള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന 14 അധ്യാപക സംഘടനകള്‍ മത്സരിക്കുകയാണ്. ഭരണപക്ഷ സംഘടനയായ കെ.എസ്.ടി.എ പ്രോഗ്രാമിനും പ്രതിപക്ഷാഭിമുഖ്യമുള്ള കെ.എസ്.ടി.യു ഭക്ഷണത്തിനും നേതൃത്വം കൊടുക്കുന്നു. സമയകൃത്യത പാലിക്കാന്‍ കഴിയാതെ അര്‍ധരാത്രിവരെ നീളുന്ന മത്സരങ്ങള്‍ക്ക് കടിഞ്ഞാണിടുമെന്ന ശപതത്തിലാണ് പ്രോഗ്രാം കമ്മിറ്റി. രാവിലെ ഒമ്പതിനുതന്നെ ആരംഭിച്ച് വൈകീട്ട് ഏഴോടെ മത്സരങ്ങള്‍ തീര്‍ക്കാനുള്ള ക്രമീകരണമാണ് നടത്തുന്നത്. പട്ടാമ്പി ഹൈസ്കൂളിലെ ഏഴും യു.പി സ്കൂളിലെ മൂന്നും മാര്‍ക്കറ്റ് മൈതാനം, കാര്‍ഷിക വികസന ബാങ്ക് ഓഡിറ്റോറിയം എന്നിവിടങ്ങളില്‍ ഓരോന്ന് വീതവുമാണ് വേദികള്‍ തയാറാക്കിയിരിക്കുന്നത്. പുറമെ 25 മുറികളും മൂന്ന് സ്റ്റേജുകളും മത്സരങ്ങള്‍ക്ക് സജ്ജമാണ്. മലയാള സാഹിത്യത്തിലെ വിഖ്യാത വള്ളുവനാടന്‍ കൃതികളുടെ പേരിലാണ് വേദികള്‍ അറിയപ്പെടുന്നത്. പരിചമുട്ട് കളി, വഞ്ചിപ്പാട്ട്, പൂരക്കളി എന്നിവ ഇത്തവണ ആദ്യദിവസം രചനാമത്സരങ്ങള്‍ക്കൊപ്പം അരങ്ങിലത്തെും. മത്സരാര്‍ഥികള്‍ക്ക് വിവിധ വിദ്യാലയങ്ങളില്‍ താമസസൗകര്യമൊരുക്കിയിട്ടുണ്ട്. പാലക്കാട് റോഡില്‍ രാജപ്രസ്ഥം ഓഡിറ്റോറിയത്തിലാണ് ഭക്ഷണം. കടമ്പഴിപ്പുറം വിജയന്‍െറ നേതൃത്വത്തിലെ പാചക സംഘമാണ് ഊട്ടുപുര നിയന്ത്രിക്കുന്നത്. ബുധനാഴ്ച നാടിന്‍െറ സാംസ്കാരികത്തനിമ വിളിച്ചോതുന്ന ഘോഷയാത്ര ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ഹൈസ്കൂളില്‍ എത്തുന്നതോടെ ഒൗപചാരിക ഉദ്ഘാടനം നടക്കും. ഇ.ടി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം നിര്‍വഹിക്കും. നടനും ടെലിവിഷന്‍ അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ വിശിഷ്ടാതിഥിയാകും. മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. കായികമേളയിലും ശാസ്ത്രോത്സവത്തിലും സംസ്ഥാന കിരീടം ചൂടിയ പാലക്കാട് പ്രതീക്ഷയോടെയാണ് പട്ടാമ്പിയിലേക്ക് ഉറ്റുനോക്കുന്നത്. അഞ്ചുദിവസമായി നടക്കുന്ന മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ കണ്ണൂരില്‍നിന്ന് സംസ്ഥാന കലാകിരീടം കൂടി ജില്ലയിലത്തെിക്കുമെന്ന ആത്മവിശ്വാസവും സംഘാടകര്‍ക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.