പട്ടാമ്പി: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റ കേസില്‍ അഞ്ച് പ്രതികളെ പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തു. പെരുമുടിയൂര്‍ വൈഖരിയില്‍ നിഖില്‍ (20), ആലിക്കപ്പറമ്പ് തെക്കേപുറം അനൂപ് (27), നെല്ലുവായ് കുണ്ടന്നൂര്‍ മുല്ലക്കല്‍ വൈശാഖ് (29), വടക്കുംമുറി പുതുമനത്തൊടി വിവേക് (20), എരുമപ്പെട്ടി പ്ളാവളപ്പില്‍ കണ്ണന്‍ എന്ന സിനീഷ് (32) എന്നിവരെയാണ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. പ്രതികളെ വൈദ്യപരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കി. ഫെബ്രുവരി ഏഴിന് രാത്രിയാണ് പട്ടാമ്പി റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റത്. ഒറ്റപ്പാലത്ത് നടക്കുന്ന പോപ്പുലര്‍ ഫ്രണ്ട് യൂനിറ്റി മാര്‍ച്ചിന്‍െറ പ്രചാരണ പോസ്റ്റര്‍ ഒട്ടിക്കുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. അക്രമം രാഷ്ട്രീയ പ്രേരിതമല്ളെന്നും അറസ്റ്റിലായവര്‍ ക്വട്ടേഷന്‍ അംഗങ്ങളാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതികളെ സി.ഐ പി.എസ്. സുരേഷ്, എസ്.ഐ ലൈസാദ് മുഹമ്മദ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ശശി, റഷീദ്, ബിജു, ശിവന്‍കുട്ടി, സുബീഷ്, രജീഷ് മോഹന്‍ദാസ് എന്നിവരാണ് അറസ്റ്റ് ചെയ്തത്. 2015 ആഗസ്റ്റിലുണ്ടായ പെരുമുടിയൂര്‍ നജീബ് കൊലക്കേസിലെ അഞ്ചാം പ്രതിയാണ് അറസ്റ്റിലായ നിഖില്‍. പ്രതികള്‍ക്ക് ഒളിച്ചുതാമസിക്കാന്‍ സൗകര്യം ചെയ്തതിനാണ് കണ്ണനെ (സിനീഷ്) അറസ്റ്റ് ചെയ്തത്. വധശ്രമം, സംഘം ചേര്‍ന്നുള്ള ആക്രമണം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. പ്രതികളെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.