ആനക്കര: പറക്കുളത്തെ കെമിക്കല്‍ കമ്പനികള്‍ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന കറുത്ത പുക കമ്പനിയില്‍നിന്ന് പുറംതള്ളുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. കഴിഞ്ഞദിവസം രാവിലെ കമ്പനിയില്‍നിന്ന് പൊട്ടിത്തെറി ശബ്ദം കേള്‍കുകയും കറുത്ത പുക പരക്കുകയും ചെയ്തതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായി. തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരോട് വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. കമ്പനിയുടെ ഗേറ്റ് തുറക്കാനോ കൃത്യമായ മറുപടി പറയോനോ ആരും തയാറായില്ല. പറക്കുളം മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളിന് മുന്നിലെ വിദ്യാര്‍ഥികളുടെ ആരോഗ്യത്തിന് ഹാനീകരമായ രാസപദാര്‍ഥങ്ങള്‍ പുറംതള്ളുന്ന രാസഫാക്ടറികള്‍ അടച്ചുപൂട്ടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ആവശ്യപ്പെട്ടിരുന്നു. അധികൃതരുടെ ഒത്താശയോടെയാണ് ജനവാസ മേഖലയിലെ ഇത്തരം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.