പ്ളാസ്റ്റിക് രഹിത വെള്ളിനേഴി; രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

പാലക്കാട്: പ്ളാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ വെള്ളിനേഴി പഞ്ചായത്ത് തുടങ്ങിയ ‘അതിജീവനം’ പദ്ധതി രണ്ടാംഘട്ടത്തിലേക്ക്. ഹരിതകേരളവുമായി ബന്ധപ്പെടുത്തിയുള്ള രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് നാലിന് മന്ത്രി എ.കെ. ബാലന്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ജില്ല പഞ്ചായത്ത് അംഗം എം.കെ. ദേവി നിര്‍വഹിക്കും. 2016 ഒക്ടോബര്‍ ഏഴ് മുതല്‍ നവംബര്‍ ഏഴ് വരെ വാര്‍ഡ്തല ശുചിത്വ സേന, തൊഴിലുറപ്പ് തൊഴിലാളികള്‍, അങ്കണവാടി-ആരോഗ്യ പ്രവര്‍ത്തകര്‍, വ്യാപാരികള്‍, വിവിധ സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെയാണ് അതിജീവനത്തിന്‍െറ ആദ്യഘട്ടം നടത്തിയത്. പദ്ധതിക്കായി പ്രത്യേക ഗ്രാമസഭകളും ചേര്‍ന്നു. കലാസംഘം, ഗൃഹസന്ദര്‍ശനം, ലഘുലേഖ വിതരണം എന്നിവയിലൂടെ ബോധവത്കരണവും നടത്തിയിരുന്നു. 50 മൈക്രോണിന് താഴെയുള്ള പ്ളാസ്റ്റിക് കാരിബാഗുകളും നിരോധിച്ചിരുന്നു. വീടുകളില്‍ സംഭരിച്ച പ്ളാസ്റ്റിക് മാലിന്യം വാര്‍ഡ് തലത്തില്‍ ഗ്രാമസഭ നിശ്ചയിച്ച നാല് സംഭരണ കേന്ദ്രങ്ങളില്‍ ഒരോ കുടുംബവുമത്തെിച്ചു. രണ്ടാം ഘട്ടത്തില്‍ എല്ലാ വീടുകള്‍ക്കും നല്‍കുന്നതിനുള്ള ഷോപ്പിങ് ബാഗുകളും പ്ളാസ്റ്റിക് മാലിന്യ സംഭരണ ബാഗുകളും തയാറാക്കുന്നുണ്ട്. തുടര്‍ പ്രവര്‍ത്തനത്തിനുള്ള പദ്ധതിയും പഞ്ചായത്ത് തയാറാക്കിയിട്ടുണ്ട്. വീടുകളില്‍ സംഭരിച്ച പ്ളാസ്റ്റിക് മാലിന്യങ്ങള്‍ മാസത്തിലൊരിക്കല്‍ കയറ്റി വിടുകയാണ് ലക്ഷ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.