പാലക്കാട്: തൊഴിൽ തർക്കങ്ങളും മറ്റ് പ്രശ്നങ്ങളും മൂലം ജില്ലയിലെ മികച്ച വ്യവസായ സംരംഭങ്ങളും പ്ലാൻറുകളും പ്രവർത്തനം നിർത്തുന്ന സ്ഥിതി വരാതിരിക്കാൻ ഉദ്യോഗസ്ഥർ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് ജില്ലയുടെ ചുമതലയുള്ള ചാർജ് ഓഫിസർ ബി. ശ്രീനിവാസ്. കലക്ടറുടെ ചേംബറിൽ ഉദ്യോഗസ്ഥരുമായി നടന്ന കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ അദ്ദേഹം. വൻനഗരങ്ങളിൽ ഭൂമി കിട്ടാതായ സാഹചര്യത്തിൽ ഒഴിഞ്ഞുകിടക്കുന്ന ധാരാളം പ്രദേശമുള്ള പാലക്കാട് ജില്ല നിക്ഷേപകരെ ആകർഷിക്കും. പല വിദേശരാജ്യങ്ങളും നിതാഖാത്ത് പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ സ്വന്തം നാട്ടിൽ ഇവർ നിക്ഷേപിക്കാനുള്ള സാധ്യതകളും മുന്നിൽ കാണണം. സംസ്ഥാന സർക്കാറിെൻറ പ്രതിനിധിയായി ജില്ലയിലെത്തിയ ചാർജ് ഓഫിസറും ജില്ലതല ഓഫിസ് മേധാവികളുമായുള്ള ആശയവിനിമയത്തിലാണ് ഇക്കാര്യമറിയിച്ചത്. ആദ്യമായാണ് സെക്രട്ടറിമാരെ ജില്ലകളിലേക്ക് നിയോഗിക്കുന്നത്. ഭരണനിർവഹണത്തിെൻറ യഥാർഥ ശക്തികേന്ദ്രങ്ങൾ ജില്ലകളിലാണ്. ജില്ലതലത്തിൽ പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ ബന്ധപ്പെട്ട സെക്രട്ടറിമാരുടെ ശ്രദ്ധയിൽപ്പെടുത്തി തുടർനടപടി സ്വീകരിക്കും. ആനുകൂല്യങ്ങൾ നൽകുമ്പോഴും മറ്റ് പദ്ധതികൾ നടപ്പാക്കുമ്പോഴും രാഷ്ട്രീയ പരിഗണനകൾക്ക് മുൻതൂക്കം നൽകരുത്. ഇക്കാര്യത്തിൽ ജില്ല ഓഫിസർമാർ മറ്റ് ജീവനക്കാർക്ക് മാതൃകയാവണമെന്നും അദ്ദേഹം പറഞ്ഞു. നാല് സെഷനുകളിലായി 28 വകുപ്പുകളുടെ ജില്ല മേധാവികൾ പ്രശ്നങ്ങൾ അവതരിപ്പിച്ചു. കലക്ടർ പി. മേരിക്കുട്ടി, പൊലീസ് സൂപ്രണ്ട് പ്രതീഷ്കുമാർ, ഒറ്റപ്പാലം സബ് കലക്ടർ പി.ബി. നൂഹ്, എ.ഡി.എം എസ്. വിജയൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.