ശ്രീകൃഷ്ണപുരം: തലചായ്ക്കാൻ ഒരു കൂര എന്ന സ്വപ്നവുമായി നിർധന യുവാവ് സുമനസ്സുകളുടെ കനിവ് തേടുന്നു. ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്തിലെ ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന പരേതനായ ആലിക്കൽ മുഹമ്മദിെൻറ മകൻ നാസറാണ് സഹായം തേടുന്നത്. മൂന്ന് കുട്ടികളും ഭാര്യയും അടങ്ങുന്നതാണ് നാസറിെൻറ കുടുംബം. കരൾരോഗ ബാധിതനായ നാസറിെൻറ മൂത്തമകൾ നാസിറക്ക് ശാരീരിക വൈകല്യമുണ്ട്. നാസറിെൻറയും മകളുടെയും ചികിത്സക്ക് മാസം നല്ലൊരു തുക െചലവ് വരുന്നുണ്ട്. വീട്ടുചെലവും കുട്ടികളുടെ പഠനച്ചെലവും കൂടിയാകുമ്പോൾ ഈ കുടുംബത്തിന് സ്വന്തമായി ഒരു വീടെന്ന സ്വപ്നം വിദൂരത്താവുന്നു. ലക്ഷംവീട് കോളനിയിൽ ഓലമേഞ്ഞ കൂരയിലാണ് നാസറും കുടുംബവും കഴിയുന്നത്. നാസറിെൻറ കുടുംബത്തിന് പാർപ്പിടം എന്ന ലക്ഷ്യത്തോടെ ശ്രീകൃഷ്ണപുരത്തെ സുമനസ്സുകൾ സഹായസമിതി രൂപവത്കരിച്ചിട്ടുണ്ട്. കെ. സുബ്രഹ്മണ്യൻ കൺവീനറും വി. മണികണ്ഠൻ ചെയർമാനും മുജീബ്റഹ് മാൻ ട്രഷററുമായി നാസർ പാർപ്പിട സഹായ സമിതി ശ്രീകൃഷ്ണപുരം ഫെഡറൽ ബാങ്ക് ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 170 20100044261. ഐ.എഫ്.എസ്.സി കോഡ് FDR L0001702. ഫോൺ: 9447694016, 9495134313.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.