കോങ്ങാട്: പാറശ്ശേരിയിലെ പഴയ വില്ലേജ് ഓഫിസ് കെട്ടിട നവീകരണം വൈകുന്നു. നിലവിൽ ഇവിടം ഇഴജന്തുക്കളുടെ താവളമാണ്. മഴ പെയ്താൽ ചോരുന്നതിനാൽ ഫയലുകൾ സൂക്ഷിക്കാൻ സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടി മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ഇവിടെ പ്രവർത്തിച്ചിരുന്ന വില്ലേജ് ഓഫിസ് പെരിങ്ങോേട്ടക്ക് മാറ്റിയത്. സർക്കാർ അധീനതയിലുള്ള സ്ഥലമായിട്ടും ഈ കെട്ടിടം നവീകരിക്കാൻ നടപടിയില്ലാത്തതിനാൽ ഇവിടം കാടുമൂടിയിരിക്കുകയാണ്. കെട്ടിടം പൊളിച്ച് പുതിയത് പണിതാൽ നിലവിൽ കാര്യമായ സൗകര്യങ്ങളില്ലാതെ പ്രവർത്തിക്കുന്ന വില്ലേജ് ഓഫിസിന് സ്വന്തമായി സുരക്ഷിതമായ കെട്ടിടമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.