വി​ള​യൂ​ർ ക​ള​രി ഭ​ഗ​വ​തി ക്ഷേ​ത്രോ​ത്സ​വം സ​മാ​പി​ച്ചു

പട്ടാമ്പി: പൂതനും തിറയും കാവ് കയറിയും അലങ്കരിച്ച ഇണക്കാളകൾ ഗജവീരന്മാരുടെയും നാടൻകലാരൂപങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ എഴുന്നള്ളിയും ഉത്സവപ്രേമികൾക്ക് ആഹ്ലാദം പകർന്ന് കളരി ഭഗവതി ക്ഷേത്രത്തിൽ ആറാട്ട് ആഘോഷിച്ചു. വൈകീട്ട് എടപ്പലം, കൂരാച്ചിപ്പടി, നെടുങ്ങോട്ടൂർ, കണ്ടേങ്കാവ്, പേരടിയൂർ തുടങ്ങി വിവിധ വേലക്കമ്മിറ്റികളുടെ വേല എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തി വേലക്കണ്ടത്തിൽ അണിനിരന്നു. രാവിലെ ക്ഷേത്രാചാരങ്ങൾക്ക് ശേഷം ഉച്ചയോടെ കീഴേടമായ വേട്ടക്കൊരുമകൻ കാവിലേക്കും അവിടെനിന്ന് മോതിരപ്പറ്റകടവിലേക്കും ആറാട്ടെഴുന്നള്ളി. താലപ്പൊലി കണ്ടത്തിൽ താലം നിരത്തി വെളിച്ചപ്പാടിെൻറ നൃത്തവും അറിയേറും തുടർന്ന് ചെർപ്പുളശ്ശേരി ഹരിദാസ് പൊതുവാളിെൻറ നേതൃത്വത്തിൽ പഞ്ചവാദ്യവും നടന്നു. ഏപ്രിൽ രണ്ടിന് കൂറയിട്ടു തുടങ്ങിയ ഉത്സവം ആറാട്ടോടെ സമാപിച്ചു. വിവിധ ദിവസങ്ങളിൽ ഐശ്വര്യ ദീപ സമർപ്പണം, സർവൈശ്വര്യപൂജ എന്നിവക്ക് പുറമെ മോഹിനിയാട്ടം, കഥകളി, ചാക്യാർകൂത്ത്, കൂടിയാട്ടം, തോൽപ്പാവക്കൂത്ത്, വയലിൻ കച്ചേരി, സംഗീതസുധ, തായമ്പക തുടങ്ങിയവ അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.