ഓ​ശാ​ന തി​രു​നാ​ള്‍ ആ​ഘോ​ഷി​ച്ചു

കല്ലടിക്കോട്: മേരിമാതാ ദേവാലയത്തിലെ ഓശാന തിരുനാള്‍ ആഘോഷത്തിന് ഇടവക വികാരി ഫാ. ജയിംസ് ചക്യേത്ത് മുഖ്യ കാര്‍മികനായി. പ്രത്യേക പ്രാർഥനകളും കുരുത്തോല പ്രദക്ഷിണവും നടന്നു. കരിമ്പ: സെൻറ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ ഓശാന ആഘോഷങ്ങള്‍ക്ക് ഇടവക വികാരി ഫാ. തോമസ് ജോണ്‍ തടത്തിൽ, ഫാ. ഫിലിപ് മുണ്ടമറ്റം എന്നിവര്‍ നേതൃത്വം നല്‍കി. കുർബാനയും കുരുത്തോല വെഞ്ചിരിപ്പും ശുശ്രൂഷകളും നടന്നു. പാലക്കയം: പാലക്കയം സെൻറ് മേരീസ് പള്ളിയിലെ ഓശാന തിരുനാളാഘോഷനിന് ഇടവക വികാരി ഫാ. രാജു പുളിക്കത്താഴെ കാര്‍മികത്വം വഹിച്ചു. കുര്‍ബാനയും കുരത്തോല വെഞ്ചിരിപ്പും പ്രദക്ഷിണവും നടന്നു. പുതുതായി നിർമിച്ച കമാനത്തിെൻറ ആശീര്‍വാദവും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.