അഗളി: ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ കണക്ഷൻ കെ.എസ്.ഇ.ബി വിച്ഛേദിച്ചതോടെ പട്ടിമാളം ഊരുവാസികളുടെ കുടിവെള്ളം മുട്ടി. അഗളി പഞ്ചായത്തിലെ കുടിവെള്ള പദ്ധതി നിലനിൽക്കുന്ന പട്ടിമാളം ഊരിനു സമീപത്തെ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ കണക്ഷനാണ് അഗളി പഞ്ചായത്തിെൻറ നിർദേശത്തെ തുടർന്ന് കെ.എസ്.ഇ.ബി വിച്ഛേദിച്ചത്. പഞ്ചായത്തിെൻറ കുടിവെള്ള പദ്ധതിയിലേക്ക് വെള്ളം കിട്ടില്ലെന്ന് പറഞ്ഞാണ് പഞ്ചായത്ത് കണക്ഷൻ വിച്ഛേദിപ്പിച്ചത്. കൃഷി ആവശ്യത്തിന് വേണ്ടി അസ്സോ നിർമിച്ചുനൽകിയതാണ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി. പഞ്ചായത്ത് നൽകുന്ന കുടിവെള്ളം പട്ടിമാളം ഊരില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഒരുമണിക്കൂര്‍ മാത്രമാണ് ലഭിക്കുന്നത്. 123 കുടുംബങ്ങളുള്ള ഊരില്‍ വെള്ളത്തിെൻറ ആവശ്യം ഇതുകൊണ്ട് തീരില്ലെന്ന് കണ്ട നാട്ടുകാരാണ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയിലെ വെള്ളം ഊരിലേക്ക് നൽകി തുടങ്ങിയത്. കടുത്ത വേനലിൽ ലിഫ്റ്റ് ഇറിഗേഷനിലെ പത്ത് എച്ച്.പി മോട്ടോര്‍ ഉപയോഗിച്ചാൽ പുഴയിലെ വെള്ളം വറ്റുമെന്ന് കാണിച്ച് പഞ്ചായത്ത് അധികൃതർ ജില്ല കലക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കെ.എസ്.ഇ.ബി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ കണക്ഷന്‍ വിച്ഛേദിച്ചതെന്ന് കൺവീനര്‍ സുരേഷ് പട്ടിമാളം പറഞ്ഞു. വേനൽ കടുത്തതോടെ കൃഷി നശിച്ചാലും പൊതുജനത്തിന് വെള്ളമെത്തിക്കുന്നതിന് വേണ്ടിയാണ് ഇത് ചെയ്തതെന്ന് നാട്ടുകാർ പറയുന്നു. ഒരു മാസം മുമ്പ് പഞ്ചായത്തിെൻറ മോട്ടോര്‍ തകരാറിലായപ്പോൾ ശരിയാക്കാനെടുത്ത പത്ത് ദിവസവും ഊരുകാർ ഈ പദ്ധതിയില്‍ നിന്നാണ് വെള്ളം ഉപയോഗിച്ചിരുന്നത്. കാർഷികാവശ്യങ്ങൾക്ക് ജലമുപയോഗിക്കരുതെന്ന കലക്ടറുടെ ഉത്തരവിെൻറ മറവില്‍ അട്ടപ്പാടിയില്‍ ആദിവാസികളുടെ കുടിവെള്ളമാണ് മുട്ടിച്ചതെന്നും ഇവർ കുറ്റപ്പെടുത്തി. എന്നാൽ, കാർഷിക വാണിജ്യാവശ്യങ്ങൾക്കായി ശിരുവാണി, ഭവാനിപ്പുഴകളില്‍നിന്ന് റിസോർട്ടുകളും വൻകിട ഫാമുകളും ജലചൂഷണം തുടരുകയാണെന്നും ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.