പാലക്കാട്: കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിെൻറ ധനസഹായത്തോടെ പാലക്കാട് പോളിടെക്നിക് കോളജിലെ ‘കമ്യൂണിറ്റി ഡെവലപ്മെൻറ് ത്രു പോളിടെക്നിക്’ പദ്ധതിയുടെ കീഴിൽ തുടങ്ങുന്ന സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പഴം^പച്ചക്കറി സംസ്കരണം, ബുക്ക് ബൈൻഡിങ്, മെഷീൻ എംേബ്രായ്ഡറി ആൻഡ് ഗാർമെൻറ് മേക്കിങ്, ബ്യൂട്ടീഷ്യൻ ആൻഡ് ഹെയർ ഡ്രസിങ് (മാങ്കുറിശ്ശി ഉപകേന്ദ്രത്തിൽ), േബക്കിങ് ആൻഡ് കൺഫെക്ഷനറി തുടങ്ങിയ കോഴ്സുകളാണ് നടത്തുന്നത്. 18 വയസ്സിന് മുകളിലുള്ള യുവതികൾക്ക് അപേക്ഷിക്കാം. ഏപ്രിലിൽ തുടങ്ങുന്ന കോഴ്സുകളുടെ കാലാവധി നാല് മാസമാണ്. വാർഷിക വരുമാനം കുറഞ്ഞവർക്കും പട്ടികജാതി- മറ്റ് പിന്നാക്ക വിഭാഗക്കാർക്കും മുൻഗണന. താൽപര്യമുള്ളവർ ഏപ്രിൽ 10ന് രാവിലെ 10.30ന് പൊളിടെക്നിക്കിൽ തന്നെയുള്ള സി.ഡി.ടി.പി ഓഫിസിൽ കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ: 0491 2570084, 9447621595.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.