പാലക്കാട്: നഗരത്തിലെ പുത്തൂർ തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ കൂത്തഭിഷേക താലപ്പൊലിയോടനുബന്ധിച്ച് അരങ്ങേറിയ വേല വാദ്യപ്രേമികൾക്ക് ഹരമായി. ലക്ഷണമൊത്ത ഗജവീരന്മാരെ അണിനിരത്തി അരങ്ങേറിയ കാഴ്ചശീവേലി കാണാൻ തട്ടകവാസികൾ ഒഴുകിയെത്തി. കടുത്ത ചൂടിനെ വകവെക്കാതെയാണ് ജനം പുത്തൂർ ക്ഷേത്ര പരിസരത്ത് തടിച്ചുകൂടിയത്. പഞ്ചവാദ്യത്തോടെയായിരുന്നു കാഴ്ചശീവേലി. ഉച്ചപൂജയും അവിയിടൽ ചടങ്ങും കഴിഞ്ഞ് കൊമ്പ്, -കുഴൽപറ്റ് അരങ്ങേറി. തുടർന്നായിരുന്നു പകൽവേല എഴുന്നള്ളിപ്പ്. പഞ്ചവാദ്യത്തിന് ശേഷം പാണ്ടിമേളം ആരംഭിച്ചു. രാത്രിയിലായിരുന്നു കൂത്തുമാടപ്രവേശം. ശനിയാഴ്ച രാവിലെ വേലക്ക് സമാപനമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.