വീ​ണ്ടും ഓ​പ​റേ​ഷ​ൻ കു​ബേ​ര; കു​ടു​ങ്ങി​യ​ത് അ​ഞ്ചു​പേ​ർ

പാലക്കാട്: ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം നടന്ന ഓപറേഷൻ കുബേരയിൽ ജില്ലയിൽ കുടുങ്ങിയത് അഞ്ചുപേർ. ആറ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും രണ്ടുപേരെ പിടികൂടാൻ സാധിച്ചില്ല. ആദ്യ ഘട്ടത്തിൽ നടപ്പാക്കിയ ഓപറേഷൻ കുബേരയുടെ ചൂട് കുറഞ്ഞതോടെയാണ് ജില്ലയിൽ വീണ്ടും വട്ടിപ്പലിശക്കാർ പിടിമുറുക്കി തുടങ്ങിയത്. പലിശക്കാരെ കുറിച്ച് നിരവധി പരാതികളാണ് ഓപറേഷൻ കുബേര ചുമതലതക്കാർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലഭിച്ച പരാതികൾ പരിശോധിച്ച് മുൻകൂട്ടി തയാറാക്കിയ പട്ടികയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഓരോ മേഖലയിലേയും പരിശോധനകൾക്ക് അതത് പ്രദേശത്തെ ഡിവൈ.എസ്.പിമാരുടെ മേൽനോട്ടമുണ്ടായിരുന്നു. തുടർദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. പാലക്കാട് നഗരത്തിൽ ഒരാൾക്കെതിരെ കേസെടുത്തു. ചക്കാന്തറ സ്വദേശി മണികണ്ഠനെതിരെയാണ് (48) കേസെടുത്തിരിക്കുന്നത്. പാലക്കാട് ടൗൺ സൗത്ത് പൊലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ വീട്ടിൽനിന്ന് ചെക്ക് ലീഫുകളും ആർ.സി ബുക്കുകളും പിടിച്ചെടുത്തിട്ടുണ്ട് എന്നാൽ, ഇയാളെ പിടികൂടാനായിട്ടില്ല. ചിറ്റൂർ: അമിത പലിശക്ക് പണം കടം നൽകിയിരുന്നയാളെ ചിറ്റൂർ സി.ഐ വി. ഹംസയുടെ നേതൃത്വത്തിൽ പിടികൂടി. ജില്ല പൊലീസ് മേധാവിയുടെ നിർേദശ പ്രകാരം ചിറ്റൂർ, മീനാക്ഷിപുരം സ്‌റ്റേഷനുകൾക്കു കീഴിലുള്ള രണ്ട് വീടുകളിൽ നടത്തിയ പരിശോധനയിൽ ആധാരങ്ങളും ബ്ലാങ്ക് ചെക്കുകളും വാഹനങ്ങളുടെ ആർ.സി ബുക്കുകളും പണവും പിടികൂടി. കോരിയാർ ചള്ള ലക്ഷ്മി നിവാസിൽ പ്രദീപാണ് (41) അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽനിന്ന് റവന്യൂ സ്റ്റാമ്പൊട്ടിച്ച് ഒപ്പിട്ടു വാങ്ങിയ പേപ്പറുകളും ചെക്ക് ലീഫുകളും പിടികൂടിയിട്ടുണ്ട്. കെ.കെ. പതി അഞ്ചാംമൈലിലെ മനോഹര‍െൻറ വീട്ടിൽ നടത്തിയ പരിശോധനയിൽ ആറ് ആധാരങ്ങളും ആറ് ആർ.സി ബുക്കുകളും 2,54,400 രൂപയും നിരവധി ചെക്ക് ലീഫുകളും പിടികൂടിയിട്ടുണ്ട്. എന്നാൽ, പ്രതിയെ പിടികൂടാനായില്ല. സി.ഐ വി. ഹംസയുടെ നിർദേശ പ്രകാരം ചിറ്റൂർ എസ്.ഐ മിഥുൻ, മീനാക്ഷിപുരം എസ്.ഐ ശ്യാംകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൊല്ലങ്കോട്: ഓപറേഷൻ കുബേരയിൽ ഗോവിന്ദാപുരം ആട്ടയാമ്പതി ബാലസുബ്രഹ്മണ്യനെ (68) പൊലീസ് അറസ്റ്റ്ചെയ്തു. കൊല്ലങ്കോട് സർക്കിൾ ഇൻസ്പെക്ടർ സലീഷി‍െൻറ നേതൃത്വത്തിലായിരുന്നു പരിശോധന. ബാലസുബ്രഹ്മണ്യെൻറ വീട്ടിൽനിന്ന് അഞ്ച്്് ആധാരങ്ങളും മൂന്ന് മുദ്രപേപ്പറുകളും പിടിച്ചെടുത്തു. മേഖലയിൽ അഞ്ചിടങ്ങളിലാണ് പൊലീസ് പരിശോധന നടത്തിയത്. എന്നാൽ, പരാതി ലഭിച്ച ഒരു വീട് പൂട്ടിക്കിടക്കുകയായിരുന്നുവെന്നും മറ്റ് വീടുകളിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചില്ലെന്നും കൊല്ലങ്കോട് സി.ഐ സലീഷ് പറഞ്ഞു. അഡീഷനൽ എസ്.ഐ ശ്രീധരൻ, സുനിമോൻ, ജിജോ, ബഷീർ, ദിലീപ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. അഗളി: പാടവയല്‍ സ്വദേശി മയിൽ സ്വാമിനെ (55) ഓപറേഷന്‍ കുബേര പ്രകാരം അഗളി പൊലീസ് പിടികൂടി. പ്രതിയുടെ പക്കല്‍നിന്ന് എഴുതാത്ത ഒപ്പിട്ടു വാങ്ങിയ നാല് മുദ്ര പേപ്പറുകളും രണ്ടുപേരുടെ ആധാരങ്ങളുമാണ് പിടികൂടിയത്. അഗളി എസ്.ഐ എസ്. സുബിൻ, സി.പി.ഒമാരയ ബീന, ശ്രീരാജ്, റജിനോന്‍ എന്നിവര്‍ പരിശോധന സംഘത്തിലുണ്ടായിരുന്നു. പട്ടാമ്പി: ഓപറേഷൻ കുബേരയുടെ ഭാഗമായി പട്ടാമ്പി പൊലീസ് നടത്തിയ റെയ്ഡിൽ ഒരാളെ അറസ്റ്റ് ചെയ്തു. ഓങ്ങല്ലൂർ മഠത്തിൽ നാരായണനാണ് (53) അറസ്റ്റിലായത്. ഇയാളിൽനിന്ന് അഞ്ച് ബ്ലാങ്ക് ചെക്ക് ലീഫുകളും ഒരു മോട്ടോർ സൈക്കിളിെൻറ ആർ.സി ബുക്കും പിടിച്ചെടുത്തു. പ്രതിയെ ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഓങ്ങല്ലൂർ, വല്ലപ്പുഴ, മരുതൂർ പ്രദേശങ്ങളിൽ ഏഴിടങ്ങളിലാണ് സി.ഐ പി.എസ്. സുരേഷ്, എസ്.ഐ ലൈസാദ് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ റെയ്ഡ് നടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.