പട്ടാമ്പി: വിളയൂർ കളരി ഭഗവതി ക്ഷേത്രത്തിൽ പുറപ്പാട് ആഘോഷിച്ചു. രാത്രി ഗജവീരെൻറ അകമ്പടിയോടെ കാരാംകടവിലേക്ക് എഴുന്നള്ളിപ്പ് നടത്തി. താലം നിരത്തൽ, നൃത്തം, അരിയേറ്, മേളം എന്നിവയായിരുന്നു ചടങ്ങുകൾ. പുറപ്പാടിെൻറ ഭാഗമായി രാവിലെ മഹാഗണപതിഹോമം, ഉഷ പൂജ, ഡോ. പി. രാമെൻറ ആധ്യാത്മിക പ്രഭാഷണം എന്നിവ നടന്നു. ഐശ്വര്യദീപ സമർപ്പണത്തിൽ നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. തന്ത്രി രാമൻ ഭട്ടതിരിപ്പാടിെൻറ സാന്നിധ്യത്തിൽ ഡോ. സൂര്യനാരായണും ഡോ. ഗീത സൂര്യനാരായണും ചേർന്ന് ഭദ്രദീപം തെളിയിച്ചു. പാലക്കാട് മണികണ്ഠനും സംഘവും നാദസ്വരവും നെടുങ്ങോട്ടൂർ ഉണ്ണി മാരാർ അടിയന്തര തായമ്പകയും അവതരിപ്പിച്ചു. രാത്രി നീലേശ്വരം പ്രമോദ് മാരാർ, നന്ദൻ മാരാർ, പ്രവീൺ മാരാർ, ശിവാനന്ദ് എന്നിവർ അണിനിരന്ന തായമ്പക ചതുഷ്‌കം വാദ്യക്കമ്പക്കാർക്ക് ഹൃദ്യാനുഭവമായി. ശനിയാഴ്ച രാത്രി വെള്ളിനേഴി സുബ്രഹ്മണ്യൻ സംഗീത സുധ അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.