ആ​ന​ക്ക​രയിലും ക​പ്പൂ​രിലും ക​മു​ങ്ങി​ന്‍ തോ​ട്ട​ങ്ങ​ള്‍ ​ഉണ​ങ്ങി

ആനക്കര: വരള്‍ച്ച രൂക്ഷമായതോടെ ആനക്കര, കപ്പൂര്‍ പഞ്ചായത്തുകളിൽ കമുങ്ങ്, വാഴ തോട്ടങ്ങള്‍ ഉണങ്ങി. വെറ്റില, കുരുമുളക് വള്ളികള്‍ എന്നിവയും ഇതോടൊപ്പം ഉണങ്ങുന്നുണ്ട്. ആനക്കര ചിരട്ടക്കുന്ന് കൊരട്ടിപറമ്പില്‍ ഗോവിന്ദെൻറ കമുങ്ങിന്‍ തോട്ടത്തില്‍ വ്യാപകമായ കൃഷി നാശമുണ്ടായിട്ടുണ്ട്. ചേക്കോട് ചാത്തയില്‍ ശശിയുടെ നേന്ത്രവാഴകളും വെള്ളം നനക്കാന്‍ കഴിയാത്തതിനാല്‍ ഉണങ്ങുകയും കുലവന്ന വാഴകളും ഒടിഞ്ഞ് വീഴുകയും ചെയ്തു. ഇവിടേക്ക് വെള്ളം ലഭിച്ചിരുന്ന കുളങ്ങള്‍ വറ്റി വരണ്ടതാണ് നനമുടങ്ങാന്‍ കാരണമായത്. തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി കുളം നന്നാക്കി തരാന്‍ ആവശ്യപ്പെട്ടിട്ടും കപ്പൂര്‍ പഞ്ചായത്ത് അധികൃതരില്‍നിന്ന് അനുകൂല നിലപാട് ഉണ്ടായിട്ടില്ല. രണ്ടാം വാര്‍ഡില്‍പ്പെട്ട ഈ മേഖലയില്‍ കടുത്ത വരൾച്ച മൂലം നിരവധിതോട്ടങ്ങള്‍ ഉണങ്ങികഴിഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.