ജില്ലാ സബ് ജൂനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു

വടക്കഞ്ചേരി: മഞ്ഞപ്ര പി.കെ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ജില്ലാ സബ് ജൂനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. ആണ്‍കുട്ടികളുടെ മത്സരത്തില്‍ മമ്പാട് വോളിക്ളബ് ഒന്നാം സ്ഥാനം നേടി. മഞ്ഞപ്ര പി.കെ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രണ്ടാം സ്ഥാനവും മൗണ്ട് കാര്‍മല്‍ ഹൈസ്കൂള്‍ ജല്ലിപ്പാറ മൂന്നാം സ്ഥാനവും നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജി.എച്ച്.എസ്.എസ് പൊറ്റശ്ശേരി ഒന്നാം സ്ഥാനവും സി.എ.യു.പി സ്കൂള്‍ മമ്പാട് രണ്ടാം സ്ഥാനവും ജി.എച്ച്.എസ്.എസ് കിഴക്കഞ്ചേരി മൂന്നാം സ്ഥാനവും നേടി. ഇരുവിഭാഗങ്ങളിലുമായി 35 ടീമുകള്‍ മത്സരിച്ചു. ജില്ലാ വോളിബാള്‍ അസോസിയേഷനും മഞ്ഞപ്ര പി.കെ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്പോര്‍ട്സ് ക്ളബിന്‍െറയും സഹകരണത്തോടെയാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്. സമാപന സമ്മേളനം ആലത്തൂര്‍ ഡിവൈ.എസ്.പി മുഹമ്മദ് കാസിം ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ കെ. ഉദയകുമാര്‍ അധ്യക്ഷത വഹിച്ചു. സി.ആര്‍. ഭവദാസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രധാനാധ്യാപകന്‍ എ. ജയശങ്കര്‍, എം. ശിവദാസ്, വി. ഗംഗാധരന്‍, എ. അനില്‍, സുബ്രഹ്മണ്യന്‍, ആര്‍. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.