കൂറ്റനാട്: തൃത്താല ബ്ളോക് പഞ്ചായത്ത് ഇനി സമ്പൂര്‍ണ ശൗചാലയ ബ്ളോക്. ബ്ളോക് പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലും ശൗചാലയം ഇല്ലാത്ത മുഴുവന്‍ കുടുംബങ്ങക്ക് ഇത് നിര്‍മിക്കാന്‍ ധനസഹായം നല്‍കിയാണ് ഈ ദൗത്യം വിജയിപ്പിച്ചത്. വെള്ളിയാഴ്ച നടന്ന സമ്പൂര്‍ണ ശൗചാലയ പ്രഖ്യാപനത്തോടുകൂടി ജില്ലയിലെ തന്നെ ആദ്യത്തെ സമ്പൂര്‍ണ ശൗചാലയ ബ്ളോക്കായി തൃത്താല മാറി. ജില്ലയിലെ തന്നെ ഈ നേട്ടം കൈവരിച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്തായ തിരുമിറ്റക്കോടും തൃത്താല ബ്ളോക് പരിധിയിലാണ്. മൂന്ന് മാസക്കാലം നീണ്ടുനിന്ന പ്രവര്‍ത്തനത്തിന്‍െറ ഫലമായാണ് ബ്ളോക് പരിധിയിലെ സ്വന്തമായി കക്കൂസില്ലാത്ത 427 കുടുംബങ്ങള്‍ക്ക് കക്കൂസ് നിര്‍മിച്ചു നല്‍കാന്‍ കഴിഞ്ഞത്. ആനക്കര പഞ്ചായത്തില്‍ 100, കപ്പൂരില്‍ 62, പട്ടിത്തറയില്‍ 60, തൃത്താലയില്‍ 62, തിരുമിറ്റക്കോട് 58, നാഗലശ്ശേരിയില്‍ 45, ചാലിശ്ശേരിയില്‍ 40 എന്നിങ്ങനെയാണ് സര്‍വേയില്‍ കണ്ടത്തെിയ കുടുംബങ്ങള്‍. 65,00,798 രൂപയാണ് ഇതിനായി ചെലവഴിച്ചത്. സമ്പൂര്‍ണ ശൗചാലയ പ്രഖ്യാപനം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി.എം. പുഷ്പജ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ടി. അബ്ദുല്‍ കരീം അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്‍റുമാരായ സിന്ധു മാവറ, വി. സുജാത, എം. രജിഷ, ബ്ളോക് പഞ്ചായത്ത് അംഗമായ ധന്യ സുരേന്ദ്രന്‍, എം.വി. ബിന്ദു, കെ.വി. ഹിളര്‍, കെ. മനോഹരന്‍, പി. ബാലകൃഷ്ണന്‍, തൃത്താല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി. ദീപ എന്നിവര്‍ സംസാരിച്ചു. ബി.ഡി.ഒ ടി. വിശ്വനാഥന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു ബ്ളോക് പഞ്ചായത്തംഗം കെ. ജനാര്‍ദനന്‍ സ്വാഗതവും ജി.ഇ.ഒ ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു. ആനക്കര: പട്ടിത്തറ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ ശൗചാലയ പഞ്ചായത്തായുള്ള പ്രഖ്യാപനം ബ്ളോക് പ്രസിഡന്‍റ് കെ.പി.എം പുഷ്പജ നിര്‍വഹിച്ചു. പഞ്ചായത്തിലെ 60ലധികം കുടുംബാംഗങ്ങള്‍ക്കാണ് ശൗചാലയം നിര്‍മിക്കുന്നതിനുള്ള ധനസഹായം അനുവദിച്ചിട്ടുള്ളത്. പഞ്ചായത്ത് പ്രസിഡന്‍റ് വി. സുജാത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ടി.പി. മുഹമ്മദ് മാസ്റ്റര്‍, ബ്ളോക് മെമ്പര്‍ മനോഹരന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടി.കെ. വിജയന്‍, എ.കെ. ദിവ്യ, പി. തുഷാര, വി.പി. ജയപ്രകാശ്, ജെ.എച്ച്.ഐ. കമ്മുണ്ണി, കെ. ശ്രീജ എന്നിവര്‍ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.