കാട്ടാനക്കൂട്ടം വീണ്ടും ജനവാസ കേന്ദ്രത്തില്‍

മണ്ണാര്‍ക്കാട്: രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം കാട്ടാനകള്‍ വീണ്ടും ജനവാസ കേന്ദ്രത്തിലത്തെി. തത്തേങ്ങലം മെഴുകുപാറ, കരിമ്പന്‍കുന്ന് ഭാഗങ്ങളില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ വൈകുന്നേരത്തോടെ ആനമൂളി വനമേഖലയിലേക്ക് കയറ്റിവിട്ടു. കാട്ടാനകളെ തുരത്താന്‍ ശ്രമിക്കുമ്പോള്‍ അവ കൂടുതല്‍ അക്രമാസക്തരാവുന്നുണ്ടെന്ന് വനം വകുപ്പ് ജീവനക്കാര്‍ പറഞ്ഞു. ഇത് കാട്ടാനകളെ കാട് കയറ്റുന്നത് ഏറെ ശ്രമകരമാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കാട്ടാനകളെ തുരത്തുന്നതിനിടെ നിലമ്പൂര്‍ ആര്‍.ആര്‍.ടിയിലെ ഒരു ജീവനക്കാരന് പരിക്കേറ്റിരുന്നു. കാട്ടാനകള്‍ തുടര്‍ച്ചയായി ജനവാസ മേഖലയിലിറങ്ങുന്നത് മേഖലയില്‍ പരിഭ്രാന്തി പരത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.