ആനക്കര: കഴിഞ്ഞ ദിവസം പാലാ-കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസിലെ രോഗിയായ യാത്രക്കാരനെ ആശുപത്രിയിലത്തെിച്ച് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ പാലാ ഡിപോയിലെ ജീവനക്കാരായ കോട്ടയം സ്വദേശി പി.ടി. രാജേഷിനും (കണ്ടക്ടര്‍), പാലാ സ്വദേശി എസ്. സാബുവിനും (ഡ്രൈവര്‍) ദേശീയപാതയില്‍ സ്നേഹാദരം നല്‍കി. പ്രമുഖ സാഹിത്യകാരന്‍ പി. സുരേന്ദ്രനും പൊന്നാനി കെ.എസ്.ആര്‍.ടി.സി ഡിപോയിലെ അസി. ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ ഷാജി കുരുവിളയും ചേര്‍ന്ന് ഇരുവരേയും പൊന്നാടയണിയിച്ചു. എടപ്പാള്‍ ഗ്രാമപഞ്ചായത്ത് അംഗം വി.കെ.എ. മജീദ്, മലയാളി പെരിങ്ങോട് എന്നിവര്‍ കാഷ് അവാര്‍ഡ് നല്‍കി. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് പന്താവൂര്‍, അഷ്റഫ് പന്താവൂര്‍, ജമാല്‍ പനമ്പാടന്‍, ഇ.പി രാജീവ്, പി.പി. സാകിത്ത് എന്നിവര്‍ സംസാരിച്ചു. മന്ത്രി കെ.ടി. ജലീല്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, വി.ടി. ബല്‍റാം എം.എല്‍.എ തുടങ്ങിയവരുടെ അഭിനന്ദന സന്ദേശങ്ങള്‍ ഇരുവര്‍ക്കും കൈമാറുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.