ആനക്കര: വിദ്യാലയങ്ങളുടെ പ്രവര്‍ത്തനവും സുരക്ഷിതത്വവും നോക്കിനടത്തേണ്ട ഭരണസമിതിയായ അധ്യാപക-രക്ഷാകര്‍തൃ സമിതി (പി.ടി.എ) ഇപ്പോഴും രാഷ്ട്രീയക്കാരുടെ കൈകളില്‍തന്നെ. വിദ്യാലയങ്ങളില്‍നിന്ന് കലാലയ രാഷ്ട്രീയം തുടച്ചുനീക്കണമെന്ന കോടതിവിധി നിലനില്‍ക്കുമ്പോഴാണ് ഇത്തരം സമിതികള്‍ ഭരണസാരഥ്യം ഏറ്റെടുക്കുന്നതിലൂടെ ഉത്തരവിനെ പ്രഹസനമാക്കുന്നത്. കഴിഞ്ഞദിവസം കുമരനെല്ലൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന പി.ടി.എ തെരഞ്ഞെടുപ്പിലും രാഷ്ട്രീയപാര്‍ട്ടികളുടെ അതിരുവിട്ട പ്രകടനമായിരുന്നു. നിലവിലുണ്ടായിരുന്ന കമ്മിറ്റിയില്‍ കോണ്‍ഗ്രസ്, ലീഗ്, സി.പി.എം പ്രതിനിധികളായിരുന്നു അംഗങ്ങള്‍. ഇവരില്‍ സി.പി.എം പ്രതിനിധി പ്രസിഡന്‍റും ലീഗ് പ്രതിനിധി വൈസ് പ്രസിഡന്‍റുമായിരുന്നു. ആ കമ്മിറ്റിയില്‍നിന്ന് ലീഗിന്‍െറ പ്രതിനിധിയായിരുന്ന മുന്‍ കപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായിരുന്ന സി. അലി രക്ഷിതാവല്ലാതായതോടെ സ്വാഭാവികമായി അംഗത്വം നഷ്ടപ്പെട്ടു. ഇതോടെ ആ ഒഴിവില്‍ ബി.ജെ.പിയുടെ പോഷകസംഘടയിലെ കൃഷ്ണന്‍കുട്ടിയെ എടുത്താണ് പരിഹരിച്ചത്. നിലവിലെ കമ്മിറ്റി സ്ഥാനം ഒഴിഞ്ഞാല്‍ പകരം വരണാധികാരിയായി വന്ന അധ്യാപകനാണ് തെരഞ്ഞെടുപ്പ് നിയന്ത്രിക്കേണ്ടത്. പലപ്പോഴും പഴയ കമ്മിറ്റി അംഗങ്ങള്‍തന്നെയാണ് തെരഞ്ഞെടുപ്പ് നടപടി നിയന്ത്രിച്ചത്. അതിനാല്‍തന്നെ രാഷ്ട്രീയം ഒഴിച്ച് സാമൂഹികരംഗത്ത് കഴിവുള്ള രക്ഷിതാക്കളുടെ പേരുകള്‍ നിര്‍ദേശിക്കപ്പെട്ടെങ്കിലും അംഗത്വ പട്ടികയില്‍നിന്ന് നീക്കം ചെയ്യുകയായിരുന്നു. പിന്മാറാന്‍ പ്രേരിപ്പിച്ചെങ്കിലും തയാറാവാത്ത സാഹചര്യത്തില്‍ രാഷട്രീയ പാര്‍ട്ടികളുടെ വിരലിലെണ്ണാവുന്നവരെ വെച്ച് തന്നെ പാനല്‍ ഉണ്ടാക്കി പാസാക്കുകയും അതുവഴി മറ്റുള്ളവരുടെ അംഗത്വം വെട്ടിനിരത്തുകയും ചെയ്തു. 2000ത്തിലേറെ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ ആകെ നൂറില്‍താഴെ പേര്‍ പങ്കെടുക്കുകവഴി കോറം തികയാതെയാണ് തെരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത്. രക്ഷിതാക്കളില്‍ ഏറിയപേരും പോയതിന് ശേഷം മുന്‍ കമ്മിറ്റിയിലെ പോലെതന്നെ സി.പി.എം പ്രതിനിധി പ്രസിഡന്‍റും ലീഗിലെ അംഗം വൈസ് പ്രസിഡന്‍റുമായി തീരുമാനിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ വിദ്യാലയത്തിലെ രാഷ്ട്രീയ ഇടപെടലുകളെയും സംഘര്‍ഷങ്ങളെയും നിയന്ത്രിക്കുന്നതില്‍ ഉചിതമായ തീരുമാനത്തിലത്തൊന്‍ പുതിയ പി.ടി.എക്കും സാധിക്കില്ല. കാരണം അവരുടെ പോഷകസംഘടനകളായ വിദ്യാര്‍ഥി സംഘടനകള്‍ക്കെതിരെ നടപടി എടുക്കാന്‍ അവരുടെ നേതൃത്വം അനുവദിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.