ഓണാഘോഷത്തിനിടെ വാക്കുതര്‍ക്കം; രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു

വടക്കഞ്ചേരി: മണപ്പാടം പുളിഞ്ചുവട്ടില്‍ ഓണാഘോഷത്തിനിടെ നടന്ന വാക്കുതര്‍ക്കം കത്തിക്കുത്തിലത്തെി. സി.പി.എം പ്രവര്‍ത്തകരായ രണ്ടുപേര്‍ക്ക് കുത്തേറ്റു. കുതിരമ്പരമ്പ് ശരവണന്‍ (24), മഹേഷ് (26) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്രാട ദിവസം രാത്രി 10ഓടെയാണ് സംഭവം. പുളിഞ്ചുവട്ടില്‍ ഓണപ്പരിപാടി നടക്കുന്നതിനിടെ ബി.ജെ.പി പ്രവര്‍ത്തകനായ സുധീഷ് ബൈക്കില്‍ ലൈറ്റിടാതെ എത്തിയത് വാക്കുതര്‍ക്കത്തിനിടയാക്കിയിരുന്നു. ഇതിനു ശേഷമാണ് അക്രമമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകരായ വിനോദ്, സുധീഷ്, രമേശ്, പൊന്നു എന്നിവര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. സംഭവസ്ഥലത്ത് കൂടുതല്‍ അനിഷ്ട സംഭവം ഉണ്ടാകാതിരിക്കാന്‍ കൂടുതല്‍ പൊലീസ് സ്ഥലത്തത്തെി. ആലത്തൂര്‍ ഡിവൈ.എസ്.പി വി.എസ്. മുഹമ്മദ് കാസിം, ഉല്ലാസ്, സി. വിപിന്‍, കെ. വേണുഗോപാല്‍ എന്നിവര്‍ സ്ഥലത്തത്തെി മേല്‍നടപടികള്‍ സ്വീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.