സൗമ്യ വധക്കേസ് വിധി: പരക്കെ പ്രതിഷേധം

പാലക്കാട്: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പാലക്കാട് പ്രകടനവും ജനകീയ വിചാരണയും നടത്തി. യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഡി.സി.സി ഓഫിസില്‍നിന്ന് ആരംഭിച്ച പ്രകടനം സ്റ്റേഡിയം സ്റ്റാന്‍ഡില്‍ അവസാനിച്ചു. തുടര്‍ന്ന് സ്റ്റേഡിയം സ്റ്റാന്‍ഡില്‍ മുന്നില്‍വെച്ച് ഗോവിന്ദച്ചാമിയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി തൂക്കിലേറ്റി. പ്രതിഷേധ സമരം യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ബോബന്‍ മാട്ടുമന്ത ഉദ്ഘാടനം ചെയ്തു. അനില്‍ ബാലന്‍ അധ്യക്ഷത വഹിച്ചു. റാഫി ജൈനമേട്, ഹരിദാസ് മച്ചിങ്ങല്‍, മുഹമ്മദാലി, ഗിരീഷ് കൊടുവായൂര്‍, കെ.എന്‍. സഹീര്‍, ജയഘോഷ്, സക്കീര്‍, അല്ലു, എന്‍. ശശികുമാര്‍, ദീപു എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി. കേസില്‍ മാപ്പ് അര്‍ഹിക്കാത്ത അനാസ്ഥയാണ് സംസ്ഥാന സര്‍ക്കാറിന്‍േറതെന്ന് കെ.പി.സി.സി സെക്രട്ടറി വി.കെ. ശ്രീകണ്ഠന്‍ ആരോപിച്ചു. കേസ് നടത്തിപ്പില്‍ സംസ്ഥാന സര്‍ക്കാര്‍ ഗുരുതര കൃത്യവിലോപം സംഭവിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാന സര്‍ക്കാറിന്‍െറ കേസ് നടത്തിപ്പ് വീഴ്ചക്കെതിരെയുള്ള പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി വൈസ് പ്രസിഡന്‍റ് പി.വി. രാജേഷ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി സി. ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറിമാരായ വി. രാമചന്ദ്രന്‍, കെ. ഭവദാസ്, ബ്ളോക് കോണ്‍ഗ്രസ് പ്രസിഡന്‍റ് പുത്തൂര്‍ രാമകൃഷ്ണന്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് കെ. കുമാരി, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് ബോബന്‍ മാട്ടുമന്ത, കൗണ്‍സിലര്‍മാരായ വി. മോഹനന്‍, എം. മോഹന്‍ബാബു എന്നിവര്‍ സംസാരിച്ചു. സൗമ്യ വധക്കേസില്‍ പ്രതിയായ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദ് ചെയ്തതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പാലക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പൊതുയോഗം ജില്ലാ ജനറല്‍ സെക്രട്ടറി കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്‍റ് രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. മണ്ഡലം ഭാരവാഹികളായ രാജേഷ്, ശ്രീനിവാസന്‍, പ്രവീണ്‍, ബി.ജെ.പി ടൗണ്‍ ജനറല്‍ സെക്രട്ടറി സുരേഷ് എന്നിവര്‍ സംസാരിച്ചു. പാലക്കാട്: സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധി നിയമവാഴ്ചയില്‍ ജനത്തിനുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതാണെന്ന് കേരള മുസ്ലിം കോണ്‍ഫറന്‍സ് ജനറല്‍ കണ്‍വീനര്‍ എ.കെ. സുല്‍ത്താന്‍ അഭിപ്രായപ്പെട്ടു. പത്തിരിപ്പാല: ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതിനെതിരെ ബി.ജെ.പി മങ്കര പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. മങ്കര വെള്ള റോഡില്‍നിന്ന് ആരംഭിച്ച പ്രകടനം തിയറ്ററിന് സമീപം സമാപിച്ചു. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് ഷജില്‍, രാജു മഞ്ഞക്കര, ശ്യാംബാബു, ശബരി കല്ലൂര്‍, മണികണ്ഠന്‍, അശോകന്‍, കൃഷ്ണന്‍കുട്ടി, പ്രമോദ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.