ഒറ്റപ്പാലം: കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് ആഭ്യന്തരവകുപ്പിന്‍െറ നിര്‍ദേശപ്രകാരം സമര്‍പ്പിച്ച സാധ്യതാ റിപ്പോര്‍ട്ടിന്മേല്‍ നടപടിയാവാത്തത് കാരണം അമ്പലപ്പാറയിലെ പൊലീസ് സ്റ്റേഷന്‍ കടലാസിലൊതുങ്ങി. ഒറ്റപ്പാലം സ്റ്റേഷന്‍ പരിധിയിലെ ചില പ്രദേശങ്ങളെ സമീപ പൊലീസ് സ്റ്റേഷനുകളിലേക്കു മാറ്റാനുള്ള ആലോചനകള്‍ക്കിടെയാണ് അമ്പലപ്പാറയില്‍ പുതിയ പൊലീസ് സ്റ്റേഷനെന്ന ആശയമുടലെടുത്തത്. താലൂക്ക് ആസ്ഥാനത്തെ പൊലീസ് സ്റ്റേഷനിലെ കേസുകളുടെ ബാഹുല്യവും സേനാംഗങ്ങളുടെ കുറവും വിസ്തൃതമായ അധികാരപരിധിയും കണക്കിലെടുത്തായിരുന്നു ഇത്. രാഷ്ട്രീയ സംഘട്ടനങ്ങളും അക്രമങ്ങളും മോഷണ പരമ്പരകളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ അമ്പലപ്പാറയില്‍ ഒരു പൊലീസ് സ്റ്റേഷന്‍ വേണമെന്ന ആവശ്യം ദീര്‍ഘകാലമായി ഉയരുന്നുണ്ട്. നിര്‍ദിഷ്ട സ്റ്റേഷനോട് പൂക്കോട്ടുകാവ്, അമ്പലപ്പാറ പഞ്ചായത്ത് പ്രദേശങ്ങളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനപരിധി നിശ്ചയിക്കാനും ധാരണയായിരുന്നു. അനുയോജ്യമായ കെട്ടിടം വാടകക്ക് ലഭിക്കാത്തതാണ് പദ്ധതിക്ക് വിലങ്ങുതടിയാകുന്നതത്രെ. ഉത്സവകാലം ആരംഭിക്കുന്നതോടെ ആവശ്യമായ അംഗബലമില്ലാത്ത ഒറ്റപ്പാലം പൊലീസിന് ഇരട്ടിഭാരമാണ്. ജില്ലയില്‍ ആദ്യമായി ജനമൈത്രി പൊലീസ് സ്റ്റേഷന്‍ പദ്ധതി നടപ്പാക്കിയ ഒറ്റപ്പാലത്തെ ജനമൈത്രി പദ്ധതി ക്രമേണ നിശ്ചലമായി. വിരമിക്കുന്നതും സ്ഥലം മാറിപ്പോകുന്നതുമായ പൊലീസുകാര്‍ക്ക് പകരക്കാരില്ലാതാകുന്നത് വിനയായി. ഇത് പരിഹരിക്കാന്‍ ജനമൈത്രി പൊലീസിനെ ചുമതലപ്പെടുത്തിയതോടെ പദ്ധതി തകര്‍ന്നു. ഒന്നരമാസമായി ഒറ്റപ്പാലം സ്റ്റേഷനില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറില്ല. സ്ഥലം മാറിപ്പോയ സി.ഐക്കുപകരം മറ്റൊരാള്‍ വന്നെങ്കിലും ചുമതലയേറ്റെടുക്കാതെ ഇദ്ദേഹം സ്ഥലംവിട്ടു. പട്ടാമ്പി സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ അധികചുമതലയിലാണിപ്പോള്‍ ഒറ്റപ്പാലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.