കാട്ടാനകളെ തുരത്താന്‍ അടിയന്തര നടപടി

മണ്ണാര്‍ക്കാട്: കാട്ടാന ശല്യത്തില്‍ പൊറുതി മുട്ടിയ തെങ്കര പഞ്ചായത്തില്‍ ആനകളെ തുരത്താന്‍ അടിയന്തര നടപടിയെടുക്കാനും കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തിന് കാലതാമസം ഒഴിവാക്കുവാനും നടപടി സ്വീകരിക്കാനും കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗം തീരുമാനിച്ചു. ബുധനാഴ്ച മണ്ണാര്‍ക്കാട് ഡി.എഫ്.ഒ ഓഫിസ് ഹാളിലാണ് യോഗം ചേര്‍ന്നത്. കാട്ടാനശല്ല്യം മൂലം പ്രദേശത്തെ സൈ്വര്യജീവിതം തകര്‍ന്നെന്നും കര്‍ഷകര്‍ കടബാധ്യതയിലാണെന്നും ജനങ്ങള്‍ക്ക് ഭയംകൊണ്ട് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണെന്നും യോഗത്തില്‍ പങ്കെടുത്ത വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ആനത്താരകള്‍ കണ്ടത്തെി ട്രഞ്ച് എടുത്ത് വഴിയടക്കാന്‍ നടപടികള്‍ സ്വീകരിക്കും. കാട്ടാനശല്ല്യം രൂക്ഷമായ മേഖലയില്‍ ആവശ്യത്തിന് തെരുവ് വിളക്കുകള്‍ സ്ഥാപിക്കാന്‍ വൈദ്യുതി വകുപ്പുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കും. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാനുളള കാലതാമസം ഒഴിവാക്കുമെന്നും എം.പി യോഗത്തില്‍ അറിയിച്ചു. തമിഴ്നാട്ടില്‍ നിന്നും കുങ്കിയാനകളെ കൊണ്ടുവരാനുള്ള സാധ്യത പരിശോധിക്കാന്‍ ഡി.എഫ്.ഒയെ ചുമതലപ്പെടുത്തുമെന്നും എം.പി അറിയിച്ചു. കാട്ടാനശല്ല്യത്തില്‍ ഇതുവരെ 23 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി. ആനമൂളി വനമേഖലയില്‍ 1.8 കിലോമീറ്റര്‍ നീളത്തില്‍ സോളാര്‍ ഫെന്‍സിങിന്‍െറ പ്രവര്‍ത്തി തുടങ്ങിയിട്ടുണ്ടെന്നും മണ്ണാര്‍ക്കാട് ഡി.എഫ്.ഒ യോഗത്തില്‍ അറിയിച്ചു. മണ്ണാര്‍ക്കാട് 20 കിലോമീറ്റര്‍ ചുറ്റളവില്‍ കാട്ടാനശല്ല്യമുണ്ട്. മേഖലയില്‍ ആവശ്യമായ സ്ഥലങ്ങളില്‍ 10 കിലോമീറ്റര്‍ ട്രഞ്ചിങിന്‍െറ നിര്‍മാണം അടുത്ത വര്‍ഷം ആരംഭിക്കുമെന്നും ഡി.എഫ്.ഒ യോഗത്തില്‍ അറിയിച്ചു. കാട്ടാനയെ തുരത്താന്‍ ആവശ്യമായ പടക്കങ്ങള്‍ എത്തിച്ചുകൊടുക്കുമെന്നും ഇതിനാവശ്യമായ ഫണ്ടുണ്ടെന്നും ആര്‍.ആര്‍.ടിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നും യോഗത്തില്‍ ഡി.എഫ്.ഒ പറഞ്ഞു. യോഗത്തില്‍ എം.ബി രാജേഷ് എം.പി, ഡി.എഫ്. ഒ ജയപ്രകാശ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ സാവിത്രി, വി.കെ ഷംസുദ്ദീന്‍, മുഹമ്മദ് ഇല്ല്യാസ്, പഞ്ചായത്തംഗം ടി.കെ ഫൈസല്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ വി.വി ഷൗക്കത്തലി, എം. ഉണ്ണീന്‍, പി. ശിവദാസന്‍, എം.കെ ചന്ദ്രന്‍, പൊതിയില്‍ ബാപ്പുട്ടി, ജുനൈസ് ആനമൂളി, ഭാസ്കരന്‍ മുണ്ടക്കണ്ണി, സൈലന്‍റ് വാലി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശില്‍പ വി. കുമാര്‍, മണ്ണാര്‍ക്കാട് സി.ഐ ഹിദായത്തുല്ല മാമ്പ്ര, എസ്.ഐ ഷിജു കെ. എബ്രഹാം സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.