അട്ടപ്പാടിയില്‍ 790 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി

മണ്ണാര്‍ക്കാട്: ഓണത്തോടനുബന്ധിച്ച് അട്ടപ്പാടി മേഖലയില്‍ എക്സൈസ് സംഘം നടത്തിയ റെയ്ഡില്‍ 790 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും നശിപ്പിച്ചു. ഷോളയൂരിലെ വെച്ചപ്പതി, വെള്ളക്കുളം ഊരുകള്‍ക്ക് സമീപമുള്ള ഗുഹകളില്‍നിന്ന് 600 ലിറ്റര്‍ വാഷും വെള്ളക്കുളം ഊരിലെ പഴനിസ്വാമിയുടെ വീട്ടില്‍നിന്ന് 19 ലിറ്റര്‍ വാഷും പിടികൂടി. പഴനി സ്വാമി ഓടി രക്ഷപ്പെട്ടു. എക്സൈസും ജനമൈത്രി സ്ക്വോഡും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. എക്സൈസ് ഇന്‍സ്പെക്ടര്‍ പി. സജു, പ്രിവെന്‍റിവ് ഓഫിസര്‍ എം. യൂനസ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ പ്രദീപ്, കെ. അഭിലാഷ്, വി. പ്രദീപ് എന്നിവര്‍ നേതൃത്വം നല്‍കി. മേഖലയിലെ വ്യാജമദ്യം, കഞ്ചാവ് തുടങ്ങിയ നിരോധിത വസ്തുക്കള്‍ എന്നിവയെക്കുറിച്ചുള്ള പരാതികള്‍ 04924 254163, 254079, 9496499589 നമ്പറുകളില്‍ അറിയിക്കണമെന്ന് അട്ടപ്പാടി ജനമൈത്രി എക്സൈസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.