ചെര്‍പ്പുളശ്ശേരി: ഓട്ടോറിക്ഷാ ഡ്രൈവര്‍മാരോട് ചെര്‍പ്പുളശ്ശേരി പൊലീസ് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ഓട്ടോ തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തി. ചൊവ്വാഴ്ച ഉച്ചക്കാണ് പണിമുടക്കിന് ആധാരമായ സംഭവമുണ്ടായത്. ബസ്സ്റ്റാന്‍ഡ് പരിസരത്തുള്ള ഓട്ടോ സ്റ്റാന്‍ഡില്‍ ബൈക്ക് യാത്രികന്‍ ബൈക്ക് നിര്‍ത്തിയതിലുള്ള വിവാദമാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. നിര്‍ത്തിയ ബൈക്കിനെപ്പറ്റി സ്ഥലത്തുണ്ടായ ഹോം ഗാര്‍ഡിനോട് പരാതി പറഞ്ഞെങ്കിലും മാറ്റാന്‍ നടപടിയുണ്ടാകാത്തതിനാല്‍ ഓട്ടോ തൊഴിലാളികള്‍ ബൈക്ക് സ്വയം റോഡിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ടാണ് എസ്.ഐ സ്ഥലത്തത്തെിയത്. തുടര്‍ന്ന് എസ്.ഐയുടെ ഇടപെടല്‍ അപമാനമുണ്ടാക്കിയെന്ന് ആരോപണം ഉന്നയിച്ചു. വൈകീട്ട് സംയുക്ത തൊഴിലാളികളുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനവും പൊതുയോഗവും നടത്തി. പൊതുയോഗത്തില്‍ ഇ. ചന്ദ്രബാബു സംസാരിച്ചു. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി അടിയന്തരമായി ചേര്‍ന്ന് ചൊവ്വാഴ്ച മുതല്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കിയെങ്കിലും തീരുമാനങ്ങള്‍ മുഴുവനായി നടപ്പാക്കാനായില്ല. ടൗണിലെ പാര്‍ക്കിങ്ങില്‍ ഒരു നിയന്ത്രണവുമുണ്ടായില്ല. നോ പാര്‍ക്കിങ് സൈന്‍ ബോര്‍ഡുകളുടെ സമീപത്ത് തന്നെ മോട്ടോര്‍ സൈക്കിളുകള്‍ യഥേഷ്ടം പാര്‍ക്ക് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.