പെരിന്തല്‍മണ്ണ: ബസുകളിലും തിരക്കുള്ള സ്ഥലങ്ങളിലും ബാഗുകളും പോക്കറ്റും ബ്ളേഡ് വെച്ച് കീറി പണം മോഷ്ടിക്കുന്ന സംഘത്തിലെ മുഖ്യപ്രതിയെ പെരിന്തല്‍മണ്ണയില്‍ അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി ഒളവട്ടൂര്‍ മായിക്കര വടക്കുംപുലാന്‍ അബ്ദുല്ലക്കോയ എന്ന ഡീസന്‍റ് കോയയാണ് (35) പിടിയിലായത്. ചൊവ്വാഴ്ച രാവിലെ പത്തരക്ക് മഞ്ചേരിയില്‍നിന്ന് പെരിന്തല്‍മണ്ണയിലേക്കുള്ള ബസില്‍ യാത്രക്കാരന്‍െറ ബാഗ് കീറി പണം മോഷ്ടിച്ചെന്ന പരാതിയെതുടര്‍ന്നുള്ള തിരച്ചിലിലാണ് പെരിന്തല്‍മണ്ണ കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ഇയാള്‍ പിടിയിലായത്. ഇയാളുടെ പേരില്‍ 2007 മുതല്‍ പോക്കറ്റടി, മോഷണം തുടങ്ങിയവക്ക് കൊണ്ടോട്ടി, മഞ്ചേരി, വണ്ടൂര്‍, വളാഞ്ചേരി, കോഴിക്കോട് ടൗണ്‍, നല്ലളം സ്റ്റേഷനുകളില്‍ കേസുകളുണ്ട്. മഞ്ചേരി, മലപ്പുറം, വണ്ടൂര്‍ സ്റ്റേഷനുകളില്‍ വാറന്‍റുമുണ്ട്. ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രന്‍െറ നിര്‍ദേശപ്രകാരം സി.ഐ സാജു കെ. അബ്രഹാം, എസ്.ഐ ജോബി തോമസ്, ടൗണ്‍ ഷാഡോ പൊലീസിലെ പി. മോഹന്‍ദാസ്, സി.പി. മുരളി, പി.എന്‍. മോഹനകൃഷ്ണന്‍, എന്‍.ടി. കൃഷ്ണകുമാര്‍, നിബിന്‍ദാസ്, ദിനേശ് കിഴക്കേക്കര, അഭിലാഷ് കൈപ്പിനി, ടി. സലീന എന്നിവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.