ചെര്‍പ്പുളശ്ശേരി ടൗണില്‍ ട്രാഫിക് പരിഷ്കാരം ഇന്ന് മുതല്‍

ചെര്‍പ്പുളശ്ശേരി: ഓണം-ബലിപെരുന്നാളിനോടനുബന്ധിച്ചുള്ള തിരക്ക് പരിഗണിച്ച് മുമ്പേ നിശ്ചയിച്ച ട്രാഫിക് പരിഷ്കാരങ്ങള്‍ ചൊവ്വാഴ്ച മുതല്‍ ടൗണില്‍ നടപ്പാക്കാന്‍ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചു. പാര്‍ക്കിങ്ങുകള്‍ പൂര്‍ണമായി ഒഴിവാക്കും. ബസുകള്‍ നിശ്ചയിച്ച സ്റ്റോപ്പുകളില്‍നിന്ന് മാത്രമേ ആളെ കയറ്റാവൂ. തിങ്കളാഴ്ച വൈകീട്ട് ടൗണ്‍ഹാളില്‍ ചേര്‍ന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്സന്‍ ശ്രീലജ വാഴക്കുന്നത്ത് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ കെ.കെ.എ. അസീസ്, സി.ഐ. ദീപക്കുമാര്‍, മറ്റു കൗണ്‍സിലര്‍മാര്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.