മണ്ണിടിച്ചില്‍ : കര്‍ഷക സ്വപ്നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തി പാണ്ടന്‍ മലയുടെ താഴ്വാരം

കല്ലടിക്കോട്: പ്രകൃതി ക്ഷോഭം കുടിയേറ്റ മേഖലയുടെ കാര്‍ഷിക സ്വപ്നങ്ങള്‍ക്കാണ് ഇരുട്ടടിയാവുന്നത്. പാലക്കയത്തിനടുത്ത് പാണ്ടന്‍ മലയിലെ മണ്ണിടിച്ചില്‍ കാരണം ഏകദേശം ഒന്നര ഏക്കര്‍ സ്ഥലത്തെ തോട്ടമാണ് മണ്ണിനടിയിലായത്. പാലക്കയം സ്വദേശി റെനിലിന്‍െറ ഉടമസ്ഥതയിലുള്ള കൃഷിയിടങ്ങളാണ് പാറ കഷ്ണങ്ങളടങ്ങിയ മണ്ണില്‍ മൂടിയത്. ആയിരക്കണക്കിന് കവുങ്ങും തെങ്ങുമുള്‍പ്പെടെയുള്ള ഫലവൃക്ഷങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു. കുത്തനെ ഉയര്‍ന്ന ചീനിക്കപ്പാറയോട് ചേര്‍ന്ന സ്ഥലമാണിത്. വര്‍ഷങ്ങളോളം നീണ്ട കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത വളക്കൂറുള്ള ഭൂമിയാണ് ഒറ്റ രാത്രിയിലെ മലയിടിച്ചില്‍ കാരണം നാമാവശേഷമായത്. ഇതിനോട് ചേര്‍ന്നുകിടക്കുന്ന വനഭൂമിയില്‍ നല്ളൊരു പങ്കും നശിച്ചിട്ടുണ്ട്. മണ്ണിടിച്ചില്‍ ഇനിയും തുടര്‍ന്നാല്‍ പാണ്ടന്‍ മലയുടെ താഴ്വാര പ്രദേശങ്ങളിലെ ജനവാസകേന്ദ്രങ്ങളില്‍ ജീവിതം പ്രയാസകരമാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.