പാലക്കാട്: അത്തം പിറന്നതോടെ പൂ വിപണി സജീവമായി. തെച്ചിയും ജമന്തിയും വാടാമല്ലിയുമടക്കം മറുനാടന്‍ പൂക്കള്‍ വിപണിയില്‍ സുലഭമാണ്. മുന്‍ വര്‍ഷത്തേക്കാള്‍ വിലയില്‍ നേരിയ കുറവുള്ളത് ആശ്വാസമാണ്. തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പതിവുപോലെ പൂ എത്തിയത്. ഇടവിട്ടുള്ള മഴയും വെയിലും മൂലം പൂക്കള്‍ കേടാവുന്നത് കച്ചവടക്കാരെ വലയ്ക്കുന്നുണ്ട്. മറുനാടന്‍ പൂക്കളാണ് പതിവുപോലെ ഇക്കുറിയും വിപണി കൈയടക്കിയത്. നാടന്‍ പൂക്കള്‍ ചിലയിടത്തെല്ലാം വിളവെടുത്തിട്ടുണ്ടെങ്കിലും പ്രധാന മാര്‍ക്കറ്റുകളില്‍ ഇവ എത്തിയിട്ടില്ല. പാലക്കാട് മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡിന് സമീപമുള്ള പൂക്കാരത്തെരുവില്‍ വന്‍തിരക്കായി. അത്തം പിറന്നതോടെ വില അല്‍പ്പം കൂടിയെന്ന് കച്ചവടക്കാര്‍ പറയുന്നു. തിരുവോണം അടുക്കുമ്പോഴേക്കും പൂവിന്‍െറ ഡിമാന്‍ഡും വിലയും ഇനിയും കൂടും.കിലോക്ക് 40 രൂപ വിലയുണ്ടായിരുന്ന ചെണ്ടുമല്ലിക്ക് 50 മുതല്‍ 60 വരെയായി. വെള്ള, പിങ്ക് നിറങ്ങളിലുള്ള അരളി, വെള്ള, മഞ്ഞ നിറങ്ങളിലുള്ള വാടാമല്ലി, ചുവപ്പും വയലറ്റും നിറങ്ങളിലുള്ള ഓസ്ട്രിയ, തെച്ചി എന്നിവയെല്ലാം വിപണിയില്‍ യഥേഷ്ടം ലഭ്യമാണ്. ജമന്തിക്ക് കിലോക്ക് 120 മുതല 140 രൂപവരെയും വാടാമല്ലിക്ക് 100 മുതല്‍ 120 രൂപവരെയുമാണ് വില. തെച്ചിക്കും ഓസ്ട്രിയക്കും വാടാമല്ലിക്കും കിലോക്ക് 100 മുതല്‍ 140 രൂപ വരെ വിലയുണ്ട്. താമരമൊട്ടിന് ഒരെണ്ണത്തിന് പത്തു രൂപയും തുളസിക്ക് കിലോക്ക് 80 രൂപയുമാണ് വില. കഴിഞ്ഞവര്‍ഷം ജമന്തി കിലോക്ക് 300 രൂപവരെയും അരളി 200 വരെയും ചെണ്ടുമല്ലി 100 രൂപ വരെയും എത്തിയിരുന്നു. കര്‍ണാടകയിലെ ഗുണ്ടില്‍പേട്ട്, തമിഴ്നാട്ടിലെ സത്യമംഗലം, ദിണ്ടിഗല്‍, നിലക്കോട്ട, മധുര, സേലം തുടങ്ങിയ പ്രദേശങ്ങളിലാണ് ഓണവിപണി ലക്ഷ്യമിട്ട് വന്‍തോതില്‍ പൂ കൃഷി ചെയ്യുന്നത്. ഹൊസൂരില്‍നിന്നും കോയമ്പത്തൂരില്‍നിന്നും പാലക്കാട്ടേക്ക് പൂ എത്തുന്നുണ്ട്. അതേസമയം, കിലോക്ക് 600 രൂപയുണ്ടായിരുന്ന മുല്ലപ്പൂവിന് 800 രൂപയോളമത്തെി. വിനായക ചതുര്‍ഥി പ്രമാണിച്ചാണ് മുല്ലപ്പൂവിന്‍െറ വില കുതിച്ചുകയറിയതെന്ന് കച്ചവടക്കാര്‍ പറയുന്നു. ഓറഞ്ച് നിറമുള്ള ചെണ്ടുമല്ലിപ്പൂവിന്‍െറ ലഭ്യത കുറവായതിനാല്‍ വില അല്‍പ്പം കൂടുതലാണ്. മഴയുടെ ഏറ്റകുറച്ചില്‍ മൂലം ഗുണ്ടില്‍പേട്ടിലടക്കം ചെണ്ടുമല്ലി നേരത്തേ പൂവിട്ടതിനാല്‍ ഓറഞ്ച് പൂക്കള്‍ കര്‍ഷകര്‍ മൊത്തമായി പെയിന്‍റ് കമ്പനികള്‍ക്ക് വിറ്റു. ഇതാണ് ഈയിനം താരതമ്യേന കുറയാന്‍ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.