മാറ്റിസ്ഥാപിക്കാത്ത വൈദ്യുതി കാലുകളുടെ കാര്യത്തിലും വേണ്ടേ ഓപറേഷന്‍ അനന്ത?

ഒറ്റപ്പാലം: ഓപറേഷന്‍ അനന്തയുടെ ഭാഗമായി കെട്ടിടം പൊളിച്ചുനീക്കിയിട്ടും വൈദ്യുതി കാല്‍ പഴയപടി നിലനില്‍ക്കുന്നത് നഗരത്തില്‍ യാത്രാതടസ്സം സൃഷ്ടിക്കുന്നു. ചെര്‍പ്പുളശ്ശേരി റോഡ് കവലക്ക് സമീപം ജില്ലാ ബാങ്ക് ഒറ്റപ്പാലം ശാഖാ കെട്ടിട പരിസരത്തെ രണ്ട് തൂണുകളാണ് ആഴ്ചകള്‍ പിന്നിട്ടിട്ടും മാറ്റിസ്ഥാപിക്കാത്തത്. സ്ഥലം വീണ്ടെടുപ്പിലൂടെ ഗതാഗത കുരുക്കഴിക്കാന്‍ ലഭിച്ച അവസരം, ഇത് മൂലം ഇല്ലാതാവുന്നു. പി.ഡബ്ള്യു.ഡി അധികൃതര്‍ കാല്‍ മാറ്റിസ്ഥാപിക്കാന്‍ അപേക്ഷ നല്‍കിയിട്ടും കെ.എസ്.ഇ.ബിയുടെ അനാസ്ഥയാണ് പ്രശ്നപരിഹാരം വൈകിപ്പിക്കുന്നത്. നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം തേടിയാണ് ഓപറേഷന്‍ അനന്ത നടപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ രംഗത്ത് വന്നത്. നോട്ടീസ് ലഭിച്ചവരില്‍ ചിലര്‍ കോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിച്ചപ്പോള്‍ ഏതാനും പേര്‍ സ്വയം പൊളിച്ചുനീക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. ഉടമകള്‍ സ്വയം പൊളിച്ചുനീക്കിയ ഭാഗത്തെ തൂണുകളാണ് വഴിമുടക്കികളാവുന്നത്. വൈദ്യുതി കാലുകള്‍ മാറ്റിസ്ഥാപിക്കുന്നതോടെ കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും സഞ്ചാരസൗകര്യം സാധ്യമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.