ഷൊര്‍ണൂര്‍: ഗൃഹാതുര സ്മരണപോലെ അന്യം നിന്നുപോയിക്കൊണ്ടിരിക്കുന്ന കന്നുപൂട്ടലില്‍ അര നൂറ്റാണ്ടോളം വരുന്ന അനുഭവ സമ്പത്തുമായി കക്കോട് മണ്ണാതം പാറ തെക്കേകരതൊടി നാരായണന്‍കുട്ടി ഇപ്പോഴും സജീവം. എട്ടാം വയസ്സില്‍ ‘കരിയും’ ‘നുക’വും പിടിക്കാനിറങ്ങിയ നാരായണന്‍കുട്ടി വയസ്സ് അമ്പത്തിയേഴിലത്തെി നില്‍ക്കുമ്പോഴും ചുറുചുറുക്ക് കൈവിടുന്നില്ല. നിലം ഉഴുന്നതിന് ട്രാക്ടറടക്കമുള്ള യന്ത്ര സംവിധാനം വന്നപ്പോഴും ഇദ്ദേഹം പരമ്പരാഗത കന്നുപൂട്ടല്‍ കൈവിട്ടിട്ടില്ല. മുമ്പ് വീട്ടില്‍ സ്ഥിരമായി പോത്തുകളെയും കാളകളെയും വളര്‍ത്തിയിരുന്നു. എന്നാല്‍, കൂലിക്ക് കന്നുപൂട്ടാന്‍ ആളുകള്‍ വിളിക്കാതായതോടെ പൂട്ടേണ്ട സമയത്ത് മാത്രം കന്നുകാലികളെ വാങ്ങുകയും പിന്നീട് വില്‍ക്കുകയും ചെയ്യുന്ന രീതിയിലേക്ക് മാറി. പലപ്പോഴും ഇത് നഷ്ട കച്ചവടമായി മാറാറുണ്ട്. അപ്പോഴൊക്കെ ഇനി ഇതിനൊന്നും ഇല്ല എന്ന നിലപാടിലത്തെും. പക്ഷേ, വീണ്ടും കൃഷിക്കാലമത്തൊറാവുമ്പോള്‍ മനസ്സ് പിടക്കും. വൈകാതെ ഒരു ജോഡി കന്നുകാലികള്‍ തന്‍െറ തൊഴിത്തിലത്തെുകയാണ് പതിവെന്നും തെല്ലഭിമാനത്തോടെ നാടിന്‍െറ നന്മ പേറുന്ന ഈ കര്‍ഷകന്‍ പറഞ്ഞു. ഇത്തവണ ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ പണയംവെച്ച് ലക്ഷം രൂപക്കാണ് രണ്ട് പോത്തുകളെ വാങ്ങിയത്. ഒന്നര ഏക്കര്‍ പാടം സ്വന്തമായുള്ള ഇദ്ദേഹം ഇതുവരെ കൃഷിഭൂമി തരിശിട്ടിട്ടില്ല. ഈ വര്‍ഷവും പാടശേഖര സമിതിയില്‍പെടുന്ന ബഹുഭൂരിഭാഗവും കൃഷിയിറക്കുന്നില്ല. എങ്കിലും ചേറിന്‍െറ ഗന്ധം ജീവവായുവാക്കിയ ഈ കര്‍ഷകന് പിന്തിരിയാനാവുന്നില്ല. കന്നുപൂട്ടാനിറങ്ങിയ ആദ്യ കാലങ്ങളില്‍ ഒരു ജോഡി കന്നുകാലിയുമായി പോയാല്‍ മൂന്ന് രൂപയാണ് കൂലി കിട്ടിയിരുന്നത്. അന്ന് ഒരു ജോഡി കന്നിന് 100 രൂപയേ വിലയുണ്ടായിരുന്നുള്ളൂ. ഇപ്പോഴത്തെ കന്നിന്‍െറ വിലയും ഒരാളുടെ കൂലിയും കണക്കു കൂട്ടിയാല്‍ ചുരുങ്ങിയത് 2000 രൂപയെങ്കിലും വാങ്ങണം. ഇത് പൂട്ടാന്‍ വിളിക്കുന്നവര്‍ക്ക് മുതലാകില്ല. അതിനാല്‍ ഇപ്പോള്‍ തന്‍െറ പാടത്ത് മാത്രമാണ് പൂട്ടുന്നത്. 80 വയസ്സുള്ള അമ്മ പാറുക്കുട്ടിയമ്മയാണ് ഇന്നും നാരായണന്‍ കുട്ടിയുടെ പ്രധാന പ്രചോദനം. അമ്മ കൃഷിപ്പണിയില്‍ ഇപ്പോഴും സജീവമാണ്. ഭാര്യ കോമളവും സദാസമയവും കൂടെയുണ്ട്. പട്ടാളത്തിലുള്ള മകന്‍ നാട്ടിലത്തെിയാല്‍ കൃഷിപ്പണിയില്‍ വ്യാപൃതനാകുമെന്നതും ഇദ്ദേഹത്തിന് തൃപ്തി നല്‍കുന്ന കാര്യമാണ്. മകള്‍ സിന്ധു വിവാഹം കഴിഞ്ഞുപോകുന്നത് വരെയും കൃഷിയില്‍ സജീവമായിരുന്നു. തെങ്ങ്, പച്ചക്കറി കൃഷികളും നടത്തുന്ന നാരായണന്‍കുട്ടി കുളപ്പുള്ളി സിംകോ കമ്പനിയിലെ ഹീറ്ററായും 36 വര്‍ഷമായി ജോലി ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.