പാലക്കാട്: കാലവര്‍ഷത്തിലെ താളപ്പിഴമൂലം ചിറ്റൂര്‍ താലൂക്കിലെ 20,000 ഹെക്ടര്‍ ഒന്നാംവിള നെല്‍കൃഷി പ്രതിസന്ധിയിലായി. തമിഴ്നാട്ടിലെ ആളിയാര്‍ ഡാമില്‍നിന്ന് ലഭിക്കുന്ന വെള്ളമാണ് ചിറ്റൂര്‍ പദ്ധതിപ്രദേശത്ത് നെല്‍കൃഷിക്ക് ആശ്രയം. കാലവര്‍ഷം മോശമായതാണ് കര്‍ഷകര്‍ക്ക് ഇരുട്ടടിയായത്. പി.എ.പി കരാര്‍ പ്രകാരം സെപ്റ്റംബറില്‍ രണ്ട് പകുതികളിലായി ആളിയാറില്‍നിന്ന് ചിറ്റൂര്‍ പുഴയിലേക്ക് 1200 ദശലക്ഷം ഘനയടി വെള്ളം ലഭിക്കണം. ഇത് യഥാസമയം കിട്ടിയാല്‍ മാത്രമേ ചിറ്റൂര്‍ പദ്ധതി പ്രദേശത്തെ 20,000 ഹെക്ടറിലെ നെല്‍കൃഷി കൊയ്തെടുക്കാന്‍ സാധിക്കുകയുള്ളൂ. കതിര്‍നിരക്കുന്ന സമയത്ത് പാടത്ത് വെള്ളം വേണം. എന്നാല്‍, 700 ദശലക്ഷം ഘനയടി വെള്ളം മാത്രമാണ് ആളിയാര്‍ ഡാമിലുള്ളത്്. വൃഷ്ടി പ്രദേശത്ത് മഴയില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. ബദല്‍ സംവിധാനങ്ങളൊന്നുമില്ലാത്തതിനാല്‍ ഒന്നാംവിളയെ രക്ഷിക്കാന്‍ വഴിയില്ലാതെ പ്രതിസന്ധിയിലാണ് നൂറുകണക്കിന് കര്‍ഷകര്‍. സംസ്ഥാന സര്‍ക്കാറിന്‍െറ അടിയന്തര ഇടപെടല്‍ അനിവാര്യമാണെന്ന് ജില്ലാ കലക്ടര്‍ കത്ത് നല്‍കിയിട്ടുണ്ടെങ്കിലും പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാറിന് മുമ്പില്‍ പോംവഴികളൊന്നുമില്ല. ഗുരുതരമായ സാഹചര്യം മുന്‍നിര്‍ത്തി കര്‍ഷകരുടെ യോഗം വിളിച്ചുചേര്‍ത്ത് പ്രതിസന്ധി ബോധ്യപ്പെടുത്താന്‍ ജില്ലാ കലക്ടര്‍ നടപടി ആരംഭിച്ചിട്ടുണ്ട്. തുലാവര്‍ഷം കനിഞ്ഞില്ളെങ്കില്‍ രണ്ടാം വിളയും പ്രതിസന്ധിയിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.