പാലക്കാട്: കേരളത്തിന്‍െറ നെല്ലറയെന്ന് അറിയപ്പെടുന്ന പാലക്കാട്ടെ നെല്‍കര്‍ഷരുടെ നെഞ്ചില്‍ ഇപ്പോള്‍ തീയാണ്. മഴ അറിഞ്ഞ് പെയ്താല്‍ മാത്രമേ ആ തീ ശമിക്കുകയുള്ളൂ. നിരവധി പ്രതിസന്ധികളുണ്ടായിട്ടും സംസ്കാരത്തിന്‍െറ ഭാഗമായ കൃഷി കൈവിടാത്തവരാണ് മഴ ചതിയില്‍ ആശങ്കയിലായത്. ജില്ലയില്‍ നല്ളൊരു ഭാഗം നെല്ലും ഉല്‍പാദിപ്പിക്കുന്നത് കിഴക്കന്‍ പ്രദേശങ്ങളിലാണ്. ഇടവപ്പാതിയില്‍ പ്രതീക്ഷിച്ച മഴകിട്ടാതായതോടെ തങ്ങള്‍ ഇറക്കിയ വിള എന്താകുമെന്ന് അറിയാതെ ആശങ്കയിലാണ് കര്‍ഷകര്‍. ചിങ്ങമാസത്തില്‍ കൃഷിയിടത്തിലേക്ക് വെള്ളം പുറത്തുനിന്ന് എത്തിക്കേണ്ട ദുരവസ്ഥയെ ഓര്‍ത്ത് പരിതപിക്കുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും. അപൂര്‍വമായി മാത്രമേ ഇത്തരത്തിലൊരു അവസ്ഥ ഉണ്ടാകാറുള്ളൂ. എന്നാല്‍, ഇക്കുറി അത് സംഭവിച്ചു എന്നും കര്‍ഷകര്‍ പറയുന്നു. കടക്കെണിയില്‍ കര്‍ഷകര്‍ നെല്‍വയലുകളില്‍ കതിര്‍ വരുന്ന ഈ സമയത്ത് വെള്ളം കെട്ടിനിര്‍ത്തേണ്ടത് അനിവാര്യമാണ്. എന്നാല്‍, അതിനുള്ള മഴ ഇക്കുറി ലഭിച്ചിട്ടില്ല. ഇടക്ക് ഒന്നോ രണ്ടോ മഴ ലഭിച്ചതു കൊണ്ട് മാത്രമാണ് കരിഞ്ഞ് പോകാത്തതെന്നും കര്‍ഷകര്‍ പറയുന്നു. മഴ കുറഞ്ഞത് ഉല്‍പാദനത്തെ ബാധിക്കും. കടം വാങ്ങി കൃഷി ചെയ്യുന്നവരാണ് ഭൂരിഭാഗവും. തുലാവര്‍ഷത്തിലെ മഴയെ ആശ്രയിച്ചായിരിക്കും രണ്ടാം വിള സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ രണ്ട് വിളകളിലുമായി ജില്ലയില്‍ ഒരു ലക്ഷം ഹെക്ടര്‍ സ്ഥലത്താണ് നെല്‍കൃഷി ചെയ്യുന്നത്. ‘പണി’ സര്‍ക്കാര്‍ വക ഈ ദുരിതങ്ങള്‍ക്കിടയിലും കൃഷിചെയ്യുന്നവരെ കാത്ത് സര്‍ക്കാറിന്‍െറ വകയുമുണ്ട് ഒരു ‘പണി’. കഴിഞ്ഞ കര്‍ഷക ദിനത്തില്‍ നെല്ലിന്‍െറ സംഭരണ വില പുതുക്കി നിശ്ചയിക്കുമെന്നായിരുന്നു പ്രതീക്ഷ. കര്‍ഷകദിനാഘോഷത്തില്‍ മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും ജില്ലയില്‍ ഉണ്ടായിട്ടും, പുതുക്കിയ സംഭരണ വിലയെകുറിച്ച് ഒരു സൂചനയും നല്‍കാഞ്ഞതും കര്‍ഷകരെ വലക്കുന്നുണ്ട്. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ കൊയ്ത്ത് അടുത്തുതന്നെ ആരംഭിക്കുമെന്നിരിക്കെ പുതുക്കിയ വില പെട്ടെന്ന് പ്രഖ്യാപിക്കണമെന്നും കര്‍ഷകരുടെ ഭാഗത്തുനിന്ന് ആവശ്യമുണ്ട്. അല്ളെങ്കില്‍ ആദ്യം നെല്ല് നല്‍കുന്ന കര്‍ഷകര്‍ക്ക് വില കൂട്ടിയതിന്‍െറ ഗുണം ലഭിക്കില്ളെന്നും കര്‍ഷകര്‍ പറയുന്നു. തൊഴിലാളികളെ കിട്ടാനില്ല കാര്‍ഷിക പ്രവൃത്തിക്ക് തൊഴിലാളികളെ ലഭിക്കാത്തതും കര്‍ഷകരെ വട്ടം കറക്കുന്നുണ്ട്. യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഭൂരിഭാഗം ഇടങ്ങളിലും കാര്‍ഷിക ജോലികള്‍ നടക്കുന്നത്. യന്ത്രങ്ങള്‍ എല്ലാവര്‍ക്കും ഒരേ സമയത്ത് ഉപയോഗിക്കാന്‍ സാധിക്കില്ളെന്നിരിക്കെ ജില്ലയിലെ ചെറുകര്‍ഷര്‍ക്ക് തൊഴിലാളികളെ ആശ്രയിക്കുകയേ നിര്‍വാഹമുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.