ആശുപത്രിയില്‍ ഡോക്ടര്‍ക്കു നേരെ കൈയേറ്റം; യുവാവ് അറസ്റ്റില്‍

മണ്ണാര്‍ക്കാട്: ചികിത്സക്കത്തെിയ രോഗി ഡോക്ടറെ കൈയേറ്റം ചെയ്ത സംഭവത്തില്‍ യുവാവിനെ മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങലീരി വലിയ താനിക്കല്‍ വീട്ടില്‍ ക്രിസ്റ്റിയെയാണ് (26) അറസ്റ്റ് ചെയ്തത്. പേവിഷബാധക്കെതിരെയുള്ള കുത്തിവെപ്പിനത്തെിയതായിരുന്നു ക്രിസ്റ്റി. കഴിഞ്ഞ 28ന് നടത്തേണ്ട തുടര്‍ കുത്തിവെപ്പിന് മൂന്നുദിവസം വൈകി ഇന്നലെയാണ് ഇയാള്‍ ആശുപത്രിയിലത്തെിയത്. ദിവസം വൈകിയത് കാരണം ജില്ലാ ആശുപത്രിയിലേക്ക് പോവണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചതില്‍ പ്രകോപിതനായാണ് യുവാവ് വനിതാ ഡോക്ടറായ സ്റ്റസിയെ കൈയേറ്റം ചെയ്തത്. ഡോക്ടറുടെ പരാതിയില്‍ ആശുപത്രി സംരക്ഷണ നിയമമനുസരിച്ച് പ്രതിക്കെതിരെ കേസെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച രാവിലെ 11ന് താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരും ജീവനക്കാരും പ്രതിഷേധ യോഗം ചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.