ചിറ്റൂര്‍: നികുതിവെട്ടിപ്പ് ലക്ഷ്യമാക്കി ചരക്കുലോറികളും ടോള്‍ബൂത്ത് മറികടക്കുക എന്ന ലക്ഷ്യത്തോടെ ചെറുവാഹനങ്ങളും വടകരപ്പതി ഗ്രാമപഞ്ചായത്തിലെ കോഴിപ്പാറയിലുള്ള ചെക്പോസ്റ്റ് കോംപ്ളക്സുകള്‍ വഴി വരുന്നത് ചിറ്റൂര്‍ താലൂക്കിലുള്ളവര്‍ക്ക് ദുരിതമായി. അടിയന്തര ആവശ്യങ്ങള്‍ക്ക് കോയമ്പത്തൂരിനെ ആശ്രയിക്കുന്ന പ്രദേശവാസികള്‍ക്ക് സദാസമയവും തുടരുന്ന ഗതാഗതക്കുരുക്കാണ് തലവേദനയായത്. ആവശ്യത്തിന് സജീകരണങ്ങളും ഉദ്യോഗസ്ഥ സംവിധാനവുമുള്ള വാളയാറിലെ ചെക്പോസ്റ്റുകള്‍ പാടെ ഒഴിവാക്കി താരതമ്യേന സൗകര്യങ്ങളില്ലാത്ത വേലന്താവളത്തും തൊട്ടടുത്ത കോഴിപ്പാറയിലും സ്ഥിതിചെയ്യുന്ന ചെക്പോസ്റ്റുകളെ ആശ്രയിക്കുകയാണ് സമീപ ദിവസങ്ങളില്‍ ചരക്കുലോറിക്കാര്‍ ചെയ്യുന്നത്. കോയമ്പത്തൂര്‍ മുതല്‍ വടക്കഞ്ചേരി വരെയുള്ള ദേശീയപാത നാല് വരിയാക്കി നവീകരിച്ചതുമുതല്‍ വാളയാറില്‍ പ്രവര്‍ത്തിക്കുന്ന ടോള്‍ ബൂത്ത് ഒഴിവാക്കാന്‍ സ്വകാര്യ വാഹനങ്ങളും പലപ്പോഴും യാത്ര ഇതുവഴിയാക്കി. ആവശ്യത്തിന് ബലമില്ലാത്തതാണ് വേലന്താവളത്തെ പുഴപ്പാലം. ഇത് തീര്‍ത്തും അവഗണിച്ചാണ് നിരനിരയായി ചരക്കുവാഹനങ്ങള്‍ ഇതുവഴി വരുന്നത്. കോയമ്പത്തൂരില്‍ നിന്ന് വാളയാര്‍ വഴി വരേണ്ട വാഹനങ്ങള്‍ ചാവടിയില്‍ നിന്ന് തിരിഞ്ഞ് വേലന്താവളം വഴി കോഴിപ്പാറയിലത്തെുന്നു. പാലത്തിന് സമീപം എക്സൈസിന്‍െറയും ഒരുകിലോമീറ്റര്‍ പിന്നിട്ടാല്‍ മോട്ടോര്‍ വാഹന വകുപ്പിന്‍െറയും അല്‍പം ദൂരം കഴിഞ്ഞ് കോഴിപ്പാറയില്‍ വില്‍പ്പന നികുതി വകുപ്പിന്‍െറയും ചെക്പോസ്റ്റുകളുണ്ട്. മൂന്നിലും ആവശ്യത്തിന് സൗകര്യമില്ല. നാമമാത്ര ജീവനക്കാര്‍ മാത്രമേ ഇവിടങ്ങളില്‍ ഉള്ളൂ. റോഡിന്‍െറ ഇരുവശങ്ങളിലും നിരനിരയായി ചരക്കുവാഹനങ്ങള്‍ നില്‍ക്കുന്നത് നിത്യകാഴ്ചയാണ്. ചൊവ്വാഴ്ച രാവിലെ ഉണ്ടായ ഗതാഗതകുരുക്കില്‍ അകപ്പെട്ട ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയായ വീട്ടമ്മ മരണമടഞ്ഞിരുന്നു. ഇതോടെ പരിസരവാസികളില്‍ പ്രതിഷേധമുയര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.