പട്ടാമ്പി: ജില്ലാ സി.ബി.എസ്.ഇ സ്കൂള്‍ കലോത്സവത്തിന് ശനിയാഴ്ച കൊടിയിറങ്ങും. ജില്ലയിലെ 60 വിദ്യാലയങ്ങളിലെ 5000ത്തിലേറെ കലാപ്രതിഭകളാണ് കലോത്സവത്തില്‍ മാറ്റുരക്കുന്നത്. ചടുല ചലനങ്ങളുടെ വശ്യത ഇന്ന് വേദികളെ സജീവമാക്കും.ഒന്നാം വേദിയായ മയൂരത്തില്‍ നാടോടിനൃത്തവും സംഘനൃത്തവും അഴകു വിടര്‍ത്തുമ്പോള്‍ രണ്ടാം വേദി നൂപുരം മാപ്പിള കലകളായ കോല്‍ക്കളിയും ഒപ്പനയും കൈയടക്കും. ആനുകാലിക വിഷയങ്ങളുമായി മോണോ ആക്റ്റും മിമിക്രിയുമൊക്കെ കാണികള്‍ക്ക് വിരുന്നൊരുക്കും. സമാപന സമ്മേളനം ഷാഫി പറമ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സി.ബി.എസ്.ഇ സ്കൂള്‍ മാനേജ്മെന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ് ടി.പി.എം. ഇബ്രാഹിം ഖാന്‍, സഹോദയ കോംപ്ളക്സ് കോണ്‍ഫെഡറേഷന്‍ പ്രസിഡന്‍റ് കെ. ഉണ്ണികൃഷ്ണന്‍, സി.ബി.എസ്.ഇ സ്കൂള്‍ മാനേജ്മെന്‍റ് അസോസിയേഷന്‍ ട്രഷറര്‍ സി.എ. അബ്രഹാം തോമസ് എന്നിവര്‍ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.