ഒറ്റപ്പാലം: പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പദ്ധതിപ്രകാരം ഭവന നിര്‍മാണത്തിന് നഗരസഭ അനുവദിക്കാന്‍ ധാരണയായ ഫണ്ട് വെട്ടിക്കുറച്ചെന്നാരോപിച്ച് കൗണ്‍സിലില്‍ പ്രതിപക്ഷം കുത്തിയിരുപ്പ് സമരം നടത്തി. 90 ലക്ഷം വകയിരുത്തുന്നതിനു പകരം 37 ലക്ഷമാക്കി കുറച്ചതാണ് സമര കാരണം. നിശ്ചിതതുക അനുവദിക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. നഗരസഭയിലെ 36 വാര്‍ഡുകളില്‍ 10 എണ്ണം വീതം 360 വീടുകള്‍ക്കാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി 1.80 കോടി രൂപ നഗരസഭ വിഹിതമായി നല്‍കണം. 1400 അപേക്ഷകള്‍ ലഭിച്ചതായി പ്രതിപക്ഷം ചൂണ്ടിക്കാട്ടി. 1.5 ലക്ഷം കേന്ദ്രവിഹിതവും 50,000 രൂപ വീതം സംസ്ഥാന സര്‍ക്കാറും നഗരസഭയും ഗുണഭോക്താവും ഉള്‍പ്പെടെ മൂന്ന് ലക്ഷം രൂപയാണ് ഗുണഭോക്താവിന് വീടു നിര്‍മാണത്തിന് ലഭിക്കുക. ഈ സാഹചര്യത്തിലാണ് നഗരസഭ വിഹിതം 50,000 രൂപ രണ്ടു ഗഡുക്കളായി നല്‍കാന്‍ ധാരണയായത്. ഇതുപ്രകാരം ആദ്യ ഘട്ടം 90 ലക്ഷം രൂപയാണ് വകയിരുത്തേണ്ടത്. ഇത് 37 ലക്ഷം രൂപയായി വെട്ടിക്കുറച്ചെന്നാണ് പ്രതിപക്ഷ ആരോപണം. പദ്ധതിയുടെ കാലാവധി 2022ല്‍ അവസാനിക്കുമെന്നിരിക്കെ ആദ്യഗഡു പൂര്‍ണമായും വിതരണം ചെയ്യണമെന്ന് ലീഗ് പ്രതിനിധി പി.എം.എ. ജലീല്‍ ഉള്‍പ്പെടെയുള്ളവര്‍ വാദിച്ചു. 37 ലക്ഷം രൂപ വിതരണം ചെയ്താല്‍ അര്‍ഹരില്‍ പലര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കില്ളെന്ന വാദത്തില്‍ സമരക്കാര്‍ ഉറച്ചുനിന്നു. മറ്റുപദ്ധതികളില്‍നിന്ന് ഫണ്ട് വകയിരുത്തുന്ന കാര്യം ആലോചിക്കാമെന്ന് നഗരസഭ ചെയര്‍മാന്‍ എന്‍.എം. നാരായണന്‍ നമ്പൂതിരി പ്രതികരിച്ചു. ഇതിനായി തിങ്കളാഴ്ച യോഗം ചേരാനും ധാരണയായി. കൗണ്‍സില്‍ യോഗം ചേരാന്‍ ഒരു മാസത്തിലേറെ സമയം എടുത്തതും പ്രതിപക്ഷത്തിന്‍െറ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി. തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനുള്ള പദ്ധതി വിജയിച്ചില്ളെന്നും പ്രതിപക്ഷം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.